ത്രില്ലിംഗ് മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാൻ ‘ആനന്ദ് ശ്രീബാല’യെത്തുന്നു; ട്രെയിലർ പുറത്ത്

ANAND SREEBALA TRAILER

‘റിയൽ ഇൻസിഡന്റ് ​ബേസ്ഡ് സ്റ്റോറി’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന സിനിമകൾ പ്രേക്ഷകരിലുണ്ടാക്കുന്ന ആകാംക്ഷ ചെറുതല്ല. അതൊരു പൊലീസ് ചിത്രം കൂടിയാണെങ്കിൽ വൻ പ്രതീക്ഷയോടെ ആയിരിക്കും പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുക. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ത്രില്ലിംഗ് ആയ മുഹൂര്‍ത്തങ്ങള്‍ അടങ്ങിയ ട്രെയിലർ പ്രേക്ഷകരിൽ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദിമധ്യാന്തം പിടിച്ചിരുത്തുന്ന മികച്ച ഒരു ത്രില്ലര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 15 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

ALSO READ; പക്കാ നാടൻ വൈബിൽ ലാലേട്ടൻ; മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ചാനൽ റിപ്പോർട്ടറുടെ വേഷം അപർണ്ണദാസാണ് കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News