കുറ്റാന്വേഷണത്തിൻ്റെ വേറിട്ട കഥപറയാനൊരുങ്ങി ‘ആനന്ദ് ശ്രീബാല’ വെള്ളിയാഴ്ച എത്തുന്നു, അർജുൻ അശോകൻ നായകൻ

നിഷ്ക്കളങ്കമായ മുഖത്തിൽ കുസൃതിയാർന്ന ചിരിയൊളിപ്പിച്ച് അർജുൻ അശോകൻ എന്ന മലയാളികളുടെ പ്രിയ താരം ചുരുങ്ങിയ കാലം കൊണ്ടാണ്  പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. ഹരിശ്രീ അശോകൻ്റെ മകൻ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചത് തൻ്റെ കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു കൊണ്ടാണ്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങൾ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകൾ ചേർത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന അർജുൻ ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ‘പറവ’യിലെ ഹക്കീം, ‘ബി ടെക്’ലെ ആസാദ് മുഹമ്മദ്, ‘രോമാഞ്ച’ത്തിലെ സിനു സോളമൻ, ‘ഭ്രമയുഗ’ത്തിലെ തേവൻ, ‘ആനന്ദ് ശ്രീബാല’യിലെ ആനന്ദ് എന്നിങ്ങനെ നീളുന്ന ലിസ്റ്റിൽ എവിടെയും ഹരിശ്രീ അശോകൻ്റെ മകൻ അർജുൻ അശോകനെ പ്രേക്ഷകർക്ക് കാണാനാവില്ല. 2012-ൽ പുറത്തിറങ്ങിയ ‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലെ ഗണേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അർജുൻ അശോകൻ തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 2014-ൽ ‘ടു ലെറ്റ് അമ്പാടി ടോക്കീസ്’ൽ ആൻ്റണിയായി പ്രത്യക്ഷപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ‘പറവ’യിലെ ഹക്കീമായും വേഷമിട്ടു. മുഖം സുപരിചിതമായതോടെ കഥാപാത്രങ്ങളുടെ ചാകര തന്നെ അർജുനെ തേടിയെത്തി. വരത്തൻ, മന്ദാരം, സ്റ്റാൻഡ് അപ്പ്, അണ്ടർ വേൾഡ്, വോൾഫ്, ജാൻ എ മൻ, അജഗജാന്തരം, തട്ടാശ്ശേരി കൂട്ടം, ചാവേർ, തീപ്പൊരി ബെന്നി, ത്രിശങ്കു, സൂപ്പർ ശരണ്യ, പ്രണയവിലാസം തുടങ്ങി വ്യത്യസ്തമായ സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമ ഇൻഡസ്ട്രിയിലും പ്രേക്ഷക ഹൃദയങ്ങളിലും തൻ്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

ALSO READ: കാര്‍ഷികവൃത്തിയിലൂടെ മാത്രം വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും

നവംബർ 15ന് റിലീസിനൊരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ്. റൊമാൻസ്, കോമഡി, നായകൻ, പ്രതിനായകൻ, കാമുകൻ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങൾ അർജുൻ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത് ആദ്യമായാണ്. ഇത്രയേറെ ​ഗൗരവമുള്ളൊരു കഥാപാത്രത്തെ ഇതിന് മുന്നെ അർജുൻ അവതരിപ്പിച്ചിട്ടില്ല. ലോ കോളജ് വിദ്യാർത്ഥിയായ മെറിൻ്റെ മരണവും അതിനോടനുബന്ധിച്ചുള്ള പൊലീസിൻ്റെ അന്വേഷണവുമാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. ഇത് യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് എന്ന് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരുന്നു. ‘ബേസ്ഡ് ഓൺ ട്രു ഇവൻ്റ്’ എന്ന ക്യാപ്ഷനോടെയാണ് ട്രെയിലറും ആരംഭിക്കുന്നത്. കേരളാ പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം ഏതാണെന്നറിയാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകർ. അഭിലാഷ് പിള്ളയാണ് തിരക്കഥാക‍ൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അർജുൻ അശോകൻ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിൻ്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ: ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ

‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അപർണ്ണദാസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News