ചിദംബരം ഇതിൽ പ്രകോപിതനാകരുത്, കാലം കഴിഞ്ഞാലും മഞ്ഞുമ്മൽ ബോയ്സ് മലയാളി ചർച്ച ചെയ്യും, ജയമോഹനെ അവരിൽ പകുതിയും അറിയണമെന്നു കൂടിയില്ല

കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്‌സ് സിനിമക്കെതിരെ ജയമോഹൻ വിമർശനം ഉന്നയിച്ചിരുന്നു. നിരവധിപേരാണ് ജയമോഹന്റെ അഭിപ്രായത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ പദ്മരാജന്റെ മകൻ അനന്തപദ്മാനാഭനും ഇതിനെതിരെ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. തനിക്ക് ജയമോഹൻ പറഞ്ഞ അഭിപ്രായത്തോട് യോജിപ്പില്ല എന്നാണ് അനന്തപദ്മാനാഭൻ പറഞ്ഞിരിക്കുന്നത്.ഒറ്റ കാര്യമേ പറയാനുള്ളു. Ott platform ൻ്റെ review column ത്തിൽ (ആമസോൺ ആണെന്ന് തോന്നുന്നു) ഒരു option ഉണ്ട് – Not of my Kind “. എൻ്റെ അഭിരുചിക്ക് ചേർന്നതല്ല. അത്രയേ വേണ്ടു. എനിക്ക് ജയമോഹൻ പറഞ്ഞ അഭിപ്രായത്തോട് യോജിപ്പില്ല. (ഇത് തന്നെയാണ് എൻ്റെ മതം) അതവിടെ കളയണം.ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം ഇറങ്ങിയപ്പോൾ വന്ന ഒരു വിമർശനത്തെ ചൂണ്ടിക്കാട്ടിയാണ് അനന്തപദ്മാനാഭൻ ഇക്കാര്യം പറഞ്ഞത്.

കാലം കഴിഞ്ഞാലും മഞ്ഞുമ്മൽ ബോയ്സ് one of a kind movie ആയി മലയാളി ചർച്ച ചെയ്യും.ജയമോഹനെ അവരിൽ പകുതിയും അറിയണമെന്നു കൂടി ഇല്ല !ചിദംബരം ഇതിൽ പ്രകോപിതനാകരുത്. സതീശേട്ടാ വിട്ടുകള!ദാണ്ടത്രയേ ഉള്ളു ! എന്നാണ് അനന്തപദ്മനാഭൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

ALSO READ: മോദി പൂർണ പരാജയമെന്ന് പ്രകാശ് അംബേദ്‌കർ

അനന്തപദ്മനാഭന്റെ പോസ്റ്റ്

ജയമോഹൻ വിമർശനവിഷയത്തിൽ
ഒറ്റ കാര്യമേ പറയാനുള്ളു. Ott platform ൻ്റെ review column ത്തിൽ (ആമസോൺ ആണെന്ന് തോന്നുന്നു) ഒരു option ഉണ്ട് – Not of my Kind “. എൻ്റെ അഭിരുചിക്ക് ചേർന്നതല്ല . അത്രയേ വേണ്ടു . എനിക്ക് ജയമോഹൻ പറഞ്ഞ അഭിപ്രായത്തോട് യോജിപ്പില്ല. (ഇത് തന്നെയാണ് എൻ്റെ മതം)
അതവിടെ കളയണം.
Everything and Everything in this Planet Earth is Subjective. എല്ലാം ആപേക്ഷികം. നമുക്കെന്ന പോലെ അദ്ദേഹത്തിന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
അതിന് ജയമോഹനെ അധിക്ഷേപിക്കുന്നതും, ചൊറിച്ചു മല്ലുന്നതും പ്രാദേശികാടിസ്ഥാനത്തിൽ myopic cynicism ലേക്ക് തിരിയുന്നതും മിതമായി പറഞ്ഞാൽ Juvenile ആണ്. ബാലിശം.
പെട്ടെന്ന് ഓർത്തത് ” ദേശാടനക്കിളി കരയാറില്ല ” ഇറങ്ങിയപ്പോൾ വെണ്ടക്കാപ്പരുവത്തിൽ അടിച്ചു വന്ന ഒരു വിമർശനമാണ്.
ഈ ചിത്രത്തിൻ്റെ പ്രമേയം “പല്ലിനിട കുത്തി മണപ്പിക്കാൻ കൊടുക്കുന്നത് പോലെ ” ആണെന്ന്!
ആരായാലും Provoked ആവാം.
പറഞ്ഞതാരെന്നോ സാക്ഷാൽ കോഴിക്കോടൻ ! (എനിക്ക് ഒരു മതിപ്പും തോന്നിയിട്ടില്ല പള്ളിയുടെ വീക്ഷണങ്ങളോട്)
മൈൻഡ് ചെയ്തില്ല എന്ന് മാത്രമല്ല, അച്ഛൻ ഇമ്മിക്ക് അനങ്ങാൻ പോയില്ല.
പേടിച്ചിട്ടല്ല. ഇവനെയൊക്കെ ആര് കാര്യമാക്കുന്നു ലൈൻ.
ഇന്നിപ്പൊ ആ സിനിമയെ ചെറുപ്പക്കാർ ചർച്ച ചെയ്യുന്നു. കോഴിക്കോടനെ മുപ്പത് വയസ്സിന് താഴെയുള്ള എത്ര ചെറുപ്പക്കാർക്ക് അറിയാം!
ദാണ്ടത്രയെ ഉള്ളു !
അവഗണിക്കുക.
ഒന്നുറപ്പിച്ച് പറയാം , കാലം കഴിഞ്ഞാലും മഞ്ഞുമ്മൽ ബോയ്സ് one of a kind movie ആയി മലയാളി ചർച്ച ചെയ്യും.
ജയമോഹനെ അവരിൽ പകുതിയും അറിയണമെന്നു കൂടി ഇല്ല !
ചിദംബരം ഇതിൽ പ്രകോപിതനാകരുത്.
Sathish Poduval സതീശേട്ടാ വിട്ടുകള!
ദാണ്ടത്രയേ ഉള്ളു !
“ദേശാടനക്കിളി കരയാറില്ല” ചിത്രീകരണ ചിത്രം
‘മഞ്ഞുമ്മല് ബോയ്സ്’ കുടിച്ചുകൂത്താടുന്ന പൊറുക്കികൾ …
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News