അമിത വേഗതക്ക് പരിഹാരം വേണം, സർക്കാർ എടുത്ത നടപടികളിൽ വിശ്വാസമുണ്ട്: അനന്തുവിന്റെ അച്ഛൻ

അനന്തുവിൻ്റെ മരണത്തിൽ സർക്കാർ എടുത്ത നടപടികളിൽ വിശ്വാസമുണ്ടെന്ന് അനന്തുവിൻ്റെ അച്ഛൻ അജികുമാർ. വിഴിഞ്ഞം പോർട്ടിലേക്ക് ലോഡ് എത്തിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നും തൻ്റെ മകന് സംഭവിച്ചത് പോലെ മറ്റൊരാൾക്കും സംഭവിക്കരുതെന്നും അജികുമാർ പറഞ്ഞു.

ALSO READ: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അവസാന തീയതി

കഴിഞ്ഞ ചൊവ്വാഴച്ചയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കൽ ലോഡുമായി വന്ന ലോറിയിൽ നിന്നും കല്ല് തെറിച്ചു വീണ് വിഴിഞ്ഞം മുക്കേല സ്വദേശിയും നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തു മരിച്ചത്. സംഭവത്തിൽ കഴിഞ്ഞ ദിവസം സർവ്വകക്ഷിയോഗം ചേർന്നിരുന്നു. അനന്തുവിൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരവും, ലോഡ് കയറ്റി വരുന്ന ലോറികൾക്ക് നിയന്ത്രണവുമടക്കം നിരവധി തീരുമാനങ്ങൾ യോഗത്തിൽ എടുത്തിരുന്നു. സർക്കാർ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അനന്തുവിൻ്റെ അച്ഛൻ അജി കുമാർ പ്രതികരിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുറമുഖത്തേക്ക് എത്തുന്ന വാഹനങ്ങൾക്ക് ഓവർലോഡാണെന്നും, അമിത വേഗതയാണെന്നുമാണ് ജനങ്ങളുടെ പരാതി. ഇതിനൊരു പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി; പിതാവിന് 14 വര്‍ഷം തടവ് ശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News