അനുവാദമില്ലാതെ ആരാധകൻ ദേഹത്ത് സ്പർശിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് അനന്യ; വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയ

ബോളീവുഡിന്റെ ഇഷ്ട താരമാണ് അനന്യ പാണ്ഡെ. വ്യത്യസ്തമായ വസ്ത്ര ധാരണ രീതിയിലൂടെ അനന്യ പ്രേക്ഷക മനസുകളിൽ ഇടം നേടിയിട്ടുണ്ട്. ഒരു അവാർഡ്ദാന ചടങ്ങിൽ നിന്നുള്ള അനന്യയുടെ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്.

Also Read; ഞങ്ങള്‍ക്കാരുമില്ല… ഞങ്ങളുണ്ട് സഹോദരങ്ങളായ്’; വയോധികന് സഹായകവുമായി മന്ത്രി വീണാ ജോര്‍ജ്

കറുപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ച് നടന്നുവരുന്ന അനന്യയെ വീഡിയോയിൽ കാണാം. താരം നടന്നുപോകുന്നതിനിടെ ഒരു ആരാധകൻ നടന്ന് വരികെയും ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കുകയും ചെയ്യുന്നു. തുടർന്ന് അനുവാദം കൂടാതെ ആരാധകൻ അനന്യയുടെ ദേഹത്ത് സ്പർശിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ അനന്യ അസ്വസ്ഥയാകുന്നതും വീഡിയോയിൽ കാണാം.

Also Read; കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 70 കോടിയുടെ സന്തോഷത്തിൽ താരം

വീഡിയോ വൈറലായതോടെ ധാരാളം വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിട്ടുണ്ട്. ആരാധകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു കൂട്ടം ആളുകൾ വിമർശനവുമായെത്തി. എന്നാൽ അനന്യയുടെ വസ്ത്രാധാരം തെറ്റാണെന്ന നിലയിലും ഒരുപാടുപേർ കമന്റുകളുമായി രംഗത്തെത്തി.

View this post on Instagram

A post shared by Voompla (@voompla)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News