പൊറോട്ട ആദ്യം ആണുങ്ങള്‍ക്ക് കൊടുക്കും, ബാക്കിയുണ്ടെങ്കില്‍  വീട്ടിലെ പെണ്ണുങ്ങള്‍ക്ക് കഴിക്കാം; തുറന്നുപറഞ്ഞ് അനാര്‍ക്കലി മരിക്കാര്‍

സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരിക്കാര്‍. പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും ആണുങ്ങള്‍ കഴിച്ചു ബാക്കിയുണ്ടെങ്കില്‍ മാത്രമേ പൊറോട്ട സ്ത്രീകള്‍ക്കു കഴിക്കാന്‍ കിട്ടിയിരുന്നുള്ളൂവെന്നും നടി പറഞ്ഞു.

അനാര്‍ക്കലിയുടെ വാക്കുകള്‍:

‘പൊറോട്ടയൊക്കെ കുറേ നാളിനുശേഷം വന്നതല്ലേ. എന്റെ ചെറുപ്പത്തിലൊക്കെ കുറേനാളുകള്‍ക്കുശേഷമാണ് പൊറോട്ട കഴിക്കുന്നത്. പൊറോട്ടയും ചോറുമുണ്ടാകും. ഇതില്‍ പൊറോട്ട ആണുങ്ങള്‍ക്കു കൊടുക്കും. അതു ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്കു കഴിക്കാം. ഇതൊക്കെ എന്റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ കുടുംബത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. എവിടെയാണെന്ന് ഓര്‍ക്കുന്നില്ല. അതു വളരെ മോശമാണ്. അതില്‍ വളരെ വിഷമം തോന്നിയിട്ടുണ്ട്. എനിക്ക് ആപേക്ഷികമായി വളരെ ഫോര്‍വേഡായിട്ടുള്ള കുടുംബമാണ് എന്തോ ഭാഗ്യത്തിനു കിട്ടിയത്.’-അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News