‘ഒരു കൊച്ചു കുട്ടിയോട് ഇങ്ങനെ കാണിക്കുമ്പോള്‍ എന്ത് സുഖമാണ് അയാള്‍ക്ക് കിട്ടുന്നത്’? അന്നത്തെ ആ സംഭവം ഒരു ട്രോമയായി: ദുരനുഭവം പങ്കുവെച്ച് അനശ്വര

മലയാളത്തിൽ തുടങ്ങി ബോളിവുഡിൽ വരേക്ക് ആരാധകരെ സൃഷ്‌ടിച്ച താരമാണ് അനശ്വര രാജൻ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ അനശ്വര നേടിയെടുത്തത് സമീപകാലത്ത് മലയാളത്തിൽ മറ്റൊരു നടിയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ്. ഇപ്പോഴിതാ ചെറുപ്പത്തിൽ താൻ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുന്ന അനശ്വരയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ധന്യ വര്മയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനശ്വരയുടെ വെളിപ്പെടുത്തൽ.

അനശ്വര പറഞ്ഞത്

ALSO READ: ഒടുവിൽ അമ്മാളു അമ്മ മമ്മൂട്ടിയെ കണ്ടു, വെറും കയ്യോടെയല്ല ഒരു സർപ്രൈസും: ചേർത്ത് പിടിച്ച് താരം, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ചെറിയ പ്രായത്തില്‍ തന്നെ അമ്മ എനിക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ആ പ്രായത്തില്‍ തന്നെ പിരീഡ്‌സ് എന്താണെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ആ സമയത്താണ് എനിക്ക് ബസില്‍ വെച്ച് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. ക്ലാസ് കഴിഞ്ഞ് ബസില്‍ പോവുകയായിരുന്നു. ആ ബസില്‍ അധികം ആളുകളുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ ഇരുന്നതിന്റെ പിന്നില്‍ ഇരുന്ന ഒരാള്‍ എന്നെ വിളിച്ചു.

ALSO READ: ഇത് മഞ്ഞുമ്മൽ ബോയ്‌സിന്റെ വിജയം; രണ്ടാഴ്ചകൊണ്ട് തമിഴ്നാട് ബോക്സ് ഓഫീസിൽ 25 കോടി കടന്നു

ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ നോക്കി മാസ്റ്റര്‍ബേറ്റ് ചെയ്യുകയായിരുന്നു. എനിക്ക് അയാള്‍ ചെയ്യുന്നത് എന്താണെന്ന് പോലും ആ സമയത്ത് അറിയില്ലായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എന്റെ അപ്പുറത്തിരുന്ന ഒരു ചേച്ചിയെ വിളിച്ച് ഈ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ അപ്പോള്‍ തന്നെ ബസില്‍ നിന്നിറങ്ങി. പിന്നീട് കുറച്ചു കഴിഞ്ഞപ്പോളാണ് അയാള്‍ ചെയ്തത് എത്ര ഡിസ്ഗസ്റ്റിങ് ആയിട്ടുള്ള കാര്യമാണെന്ന് മനസിലായത്. ഒരു കൊച്ചു കുട്ടിയോട് ഇങ്ങനെ കാണിക്കുമ്പോള്‍ എന്ത് സുഖമാണ് അയാള്‍ക്ക് കിട്ടുന്നതെന്ന് എനിക്ക് മനസിലായില്ല. അയാളുടെ അടുത്ത് ഒരു കൊച്ചു കുട്ടിയെ കിട്ടിയാല്‍ എന്താകും ചെയ്യുക എന്നൊക്കെ ആലോചിച്ച് ഞാന്‍ ട്രോമടൈസ്ഡ് ആയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News