ചെറുപ്പത്തിലേ ഇത് പെൺകുട്ടിയുടെ ജോലി, ഇത് ആൺകുട്ടിയുടെ ജോലി എന്നിങ്ങനെ ഫീഡ് ചെയ്യുന്നത് ശരിയല്ല; നേരിട്ട വിവേചനത്തെ കുറിച്ച് അനശ്വര

വിവേചനത്തിനും മാറ്റി നിർത്തലിനും എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു യുവ തലമുറയാണ് ഇന്നത്തേത്. ആ തലമുറയിൽപ്പെട്ട ഒരു നടിയാണ് അനശ്വര രാജൻ. കൃത്യമായ രാഷ്ട്രീയ വീക്ഷണവും സ്വന്തന്ത്ര്യ ബോധവും അനശ്വരയുടെ വാക്കുകളിൽ പലപ്പോഴും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ മുൻ താൻ നേരിട്ട ഒരു വിവേചനത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ അനശ്വര സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

വീഡിയോയിലെ ഉള്ളടക്കം

ALSO READ: ഇത്രയും നാട് കാണാന്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ എന്തിനാ പാകിസ്ഥാനില്‍ പോവേണ്ടത്? സംഘപരിവാറിനോട് കമൽ

ചെറുപ്പത്തിൽ എന്റെ അമ്മയുടെ ചേച്ചിയുടെ മകൻ വീട്ടിൽ വന്നു. അച്ഛനും അമ്മയും ജോലിക്ക് പോയിട്ടുണ്ടായിരുന്നു. വീട് വൃത്തിയാക്കണം. ഞാൻ അകത്ത് വൃത്തിയാക്കാം നീ പുറത്ത് വൃത്തിയാക്കെന്ന് അവനോട് പറഞ്ഞു. അവൻ മുറ്റമ‌ടിച്ച് വാരുന്നു. ഞാൻ കിടക്കയൊക്കെ വിരിച്ച് സെറ്റ് ചെയ്യുന്നു. അപ്പുറത്തുള്ളവർ വന്ന് അതെന്താ മോനേ നീ അ‌ടിച്ച് വാരുന്നതെന്ന് ചോദിച്ചു. അനു അകത്ത് വൃത്തിയാക്കുകയാണെന്ന് അവൻ പറഞ്ഞു. അവൾ വൃത്തിയാക്കും, മോനത് അവിടെ വെച്ചേക്കെന്ന് അവർ. പുറത്ത് നിന്നുള്ള ആളുകളാണ് പറയുന്നത്.

ചെയ്യുന്നത് തെറ്റാണോ എന്ന് അവനും എനിക്കും അറിയില്ല. ചെറുപ്രായത്തിലെ ഇത് പെൺകുട്ടിയുടെ ജോലിയാണ്, ഇത് ആൺകുട്ടിയുടെ ജോലിയാണെന്ന് ഫീഡ് ചെയ്യുന്നു. ഇത് ശരിയല്ലല്ലോ ഇത് അവൻ ചെയ്താൽ എന്താണെന്ന് എനിക്ക് തോന്നി. എന്റെ നാട്ടിൽ എനിക്കറിയാവുന്ന ചേച്ചിയുണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ റോൾ മേഡൽ എന്ന് പറയാൻ പറ്റുന്ന ആൾ. അപ്പോഴൊക്കെ ആൾ ജീൻസൊക്കെ ഇട്ട് നടക്കുമ്പോൾ ആളുകൾ പറയുമായിരുന്നു. അതെനെന്താണെന്ന് എനിക്ക് തോന്നും. എനിക്ക് അന്നൊന്നും പേഴ്സണൽ സ്പേസിനെക്കുറിച്ച് അറിയില്ല.

ALSO READ: സൂര്യയ്ക്ക് പിറകെ വണങ്കാനിൽ നിന്നും മമിത ബൈജു പിന്മാറി, കാരണം സംവിധായകന്റെ മോശം പെരുമാറ്റമോ? മറുപടിയുമായി താരം

ആ ചേച്ചിയുടെ ചേച്ചിക്ക് വന്ന കത്ത് അമ്മ തുറന്ന് നോക്കിയപ്പോൾ എന്തിനാണ് തുറന്ന് നോക്കുന്നത് ചേച്ചിക്ക് വന്ന കത്തല്ലേ എന്ന് അവർ ചോദിച്ചു. പേഴ്സണൽ സ്പേസിനെക്കുറിച്ചും ബൗണ്ടറിയെക്കുറിച്ചും ആദ്യമായി കേൾക്കുന്നത് ഈയൊരു ചേച്ചിയുടെ അടുത്ത് നിന്നാണ്. അവരെന്നെ ഒരുപാട് ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട്. ഇപ്പോഴെന്നെ ഒരുപാട് സ്വാധീനിക്കുന്നത് എന്റെ ചേച്ചിയാണ്. ഒരുപാട് പാറ്റേൺ ബ്രേക്ക് ചെയ്യണമെന്ന് എനിക്ക് പണ്ടേയുണ്ടായിരുന്നു. ‌‌‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here