പ്രേക്ഷക എന്ന രീതിയിൽ നേര് എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല, അതിന് ഒരു കാരണമുണ്ട്; തുറന്നു പറഞ്ഞ് അനശ്വര രാജൻ

മോഹൻലാലിൻറെ ഒരു വലിയ തിരിച്ചുവരവായി മാറിയിരിക്കുകയാണ് നേര് എന്ന ചിത്രം. തിയേറ്ററുകളിൽ ഒരാഴ്ചക്കിപ്പുറവും നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശനം തുടരുന്നത്. ഇപ്പോഴിതാ നേര് സിനിമ തനിക്ക് ഒരു പ്രേക്ഷക എന്ന രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിലെ അഭിനേത്രി കൂടിയായ അനശ്വര രാജൻ. ഇത്തരത്തിൽ പറയാൻ തക്ക ഒരു കാരണവും അനശ്വര പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനശ്വരയുടെ തുറന്നു പറച്ചിൽ.

നേരിനെ കുറിച്ച് അനശ്വര രാജൻ പറഞ്ഞത്

ALSO READ: മകരവിളക്ക് മഹോത്സവം; ശനിയാഴ്ച നട തുറക്കും

നേര് ഒരു പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ല. കഥാപാത്രം അവതരിപ്പിച്ച ഒരാളായിട്ടാണ് പടം കണ്ടത്. അതുപോലെ ഒരു മൂവിയിൽ ഇൻവോൾവ്ഡ് ആയിട്ടുള്ള ഒരാളായാണ് അത് കണ്ടത്. പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യണമെങ്കിൽ എനിക്ക് ഒന്നുകൂടി കാണേണ്ടിയിരിക്കുന്നു.

ALSO READ: കോട്ടൂരിലെ കുരുന്നുകൾക്ക് തണലൊരുക്കി എൻജിഒ യൂണിയൻ

ഒരു സിനിമ രണ്ടാമതും കാണുമ്പോഴാണ് നമുക്ക് പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യാൻ പറ്റുക. എനിക്ക് തോന്നുന്നു രണ്ടാമത്തെ പ്രാവശ്യം പോയി കണ്ടാൽ മാത്രമേ ഒരു പ്രേക്ഷക എന്ന രീതിയിൽ എനിക്ക് സിനിമ കണ്ടിട്ട് അഭിപ്രായം പറയാൻ പറ്റുകയുള്ളൂ. പക്ഷേ എന്നിരുന്നാലും എന്നെ ഇമോഷണലി ഹുക്ക് ചെയ്ത് ഒരു സിനിമയാണ് എന്നെനിക്ക് പറയാം. അങ്ങനെയൊരു സിനിമയാണ് നേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News