ഇന്ദ്രജിത്തും അനശ്വരയും ഒന്നിക്കുന്നു; മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍ ടീസര്‍ പുറത്ത്

Mr and Mrs Bachelor

ദീപു കരുണാകരന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്ന Mr&Ms Bachelorന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 23 ന് തീയേറ്ററുകളില്‍ എത്തും. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അര്‍ജുന്‍ ടി സത്യന്‍ ആണ്.

ഡയാന ഹമീദ് , റോസിന്‍ ജോളി , ബൈജു പപ്പന്‍ , രാഹുല്‍ മാധവ് , സോഹന്‍ സീനുലാല്‍ , മനോഹരി ജോയ് , ജിബിന്‍ ഗോപിനാഥ് , ലയ സിംപ്‌സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് .

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബാബു ആര്‍ , ഛയാഗ്രാഹണം- പ്രദീപ് നായര്‍ , എഡിറ്റര്‍- സോബിന്‍ കെ സോമന്‍ , ടീസര്‍ കട്ട്- സോനു ആര്‍ , സംഗീതവും പശ്ചാത്തല സംഗീതവും പി എസ് ജയഹരി.

ആര്‍ട്ട് ഡയറക്ടര്‍ സാബു റാം , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം മുരുകന്‍ , ലിറിക്സ് മഹേഷ് ഗോപാല്‍, കോസ്റ്റും ഡിസൈന്‍ ബുസി ബേബി ജോണ്‍ , മേക്കപ്പ് ബൈജു ശശികല , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സാംജി എം ആന്റണി പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ – ശരത് വിനായക് , അസ്സോസിയേറ്റ് ഡയറക്ടര്‍ – ശ്രീരാജ് രാജശേഖരന്‍, സൗണ്ട് മിക്‌സിങ് – വിപിന്‍ നായര്‍, വി എഫ് ക്‌സ് – ഡിജിബ്രിക്സ് , മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് – റാബിറ്റ് ബോക്‌സ് ആഡ്സ്, സ്റ്റീല്‍സ് – അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈന്‍സ്- മാ മി ജോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration