ആരാധകർ ഒന്നാകെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമാണ് രേഖ ചിത്രം. ജനുവരി
9 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ രേഖ ചിത്രത്തിൽ ആസിഫ് അലിയുടെ അഭിനയിച്ച നടി അനശ്വര രാജന്റെ വാക്കുകൾ ആണ് സോഷ്യൽമീഡിയയിൽ ആസിഫ് അലി ആരാധകർക്കിടയിൽ വൈറലാകുന്നത്.
തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വ്യക്തി കൂടിയാണ് ആസിഫ് എന്നാണ് അനശ്വര പറഞ്ഞത്. ആസിഫ് അലിയുടെ കൂടെ ഒരുപാട് സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ രസമാണെന്നാണ് അനശ്വര രാജൻ പറഞ്ഞത്. സെറ്റിൽ രണ്ട് മൂന്ന് തവണ മാത്രമേ ആസിഫിനെ കണ്ടിട്ടുള്ളൂവെന്നും ആസിഫിന്റെ പെർഫോമൻസ് നേരിട്ട് കാണാനും ഭയങ്കര രസമാണ് എന്നുമാണ് താരം പറഞ്ഞത് . ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തനിക്ക് ഒരുപാട് ഇഷ്ടമായ സ്ക്രിപ്റ്റാണ് ചിത്രത്തിന്റേത് എന്നാണ് അനശ്വര പറഞ്ഞത്. ചിത്രീകരണ സമയത്തും ഒരുപാട് താൻ ആസ്വദിച്ചാണ് ചെയ്തിരിക്കുന്നത് എന്നും താരം പറഞ്ഞു.
അതേസമയം’ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി’ എന്ന ടാഗ്‌ലൈനിൽ ആണ് ചിത്രം എത്തുന്നത് . സംവിധാനം ചെയ്യുന്നത് ജോഫിൻ ടി ചാക്കോയാണ്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here