മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജൻ. 2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലും അനശ്വര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Also read: ‘അമ്മയോടുള്ള ഇഷ്ടം മകളോടില്ല, അതുകൊണ്ടു തന്നെ ആ നടിയെ വെച്ച് സിനിമ ചെയ്യില്ല’; രാം ഗോപാൽ വർമ
തന്റെ കരിയറിൽ ഏറ്റവും നന്ദിയുള്ള വ്യക്തി ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനശ്വര ഇപ്പോൾ. ഇതുവരെയുള്ള കരിയറില്‍ തനിക്ക് ഏറ്റവും കൂടുതല്‍ നന്ദിയുള്ളത് ആദ്യ സിനിമയായ ഉദാഹരണം സുജാതയുടെ നിര്‍മാതാവ് മാര്‍ട്ടിന്‍ പ്രക്കാട്ടിനോടാണെന്നാണ് അന്വര് പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനശ്വര.
‘എന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഏറ്റവും ആദ്യം എന്റെ മനസില്‍ വരുന്ന മുഖം എന്റെ ആദ്യത്തെ സിനിമയുടെ നിര്‍മാതാവായ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ മുഖമാണ് എനിക്ക് ആദ്യം വരുന്നത്. എന്റെ ആലോചനയില്‍ പോലും സിനിമ ഉണ്ടായിരുന്നില്ല. അങ്ങനെ ഉള്ള ഞാന്‍ ആദ്യത്തെ സിനിമ തന്നെ നല്ല ഒരു ടീമിന്റെ കൂടെ എത്തി.
Also read: ആസിഫ് അലിയുടെ കൂടെ ഒരുപാട് സ്ക്രീൻ സ്പേസ് ഇല്ല, അഭിനയം കണ്ടിരിക്കാൻ രസമാണ്: അനശ്വര രാജൻ
ഇപ്പോഴും എനിക്ക് എന്തെങ്കിലും ഒരു പ്രശ്‌നം വരുമ്പോഴോ ടെന്‍ഷന്‍ ആകുമ്പോഴോ ആദ്യം വിളിക്കുന്നത് മാര്‍ട്ടിന്‍ സാറിനെയാണ്. പക്ഷെ ഒരുപാട് പേരോട് എനിക്ക് നന്ദിയും സ്‌നേഹമുണ്ട്. ജീത്തു സാര്‍, ഗിരീഷ് ഏട്ടന്‍, വിപിന്‍ ചേട്ടന്‍ തുടങ്ങി ഒരുപാട് സംവിധായകരും അഭിനേതാക്കളും എന്റെ അമ്മയും ചേച്ചിയും അങ്ങനെ ഒരുപാട് പേരുടെ മുഖങ്ങള്‍ വന്ന് പോകാറുണ്ട്,’ അനശ്വര രാജന്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here