‘സമ്പൂർണ അരാജകത്വത്തിലേക്ക് നമ്മുടെ രാജ്യം മാറി’: ആനാവൂർ നാഗപ്പൻ

സമ്പൂർണ അരാജകത്വത്തിലേക്ക് നമ്മുടെ രാജ്യം മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പാർലമെൻ്റിന് പോലും സുരക്ഷയില്ല. പാർലമെൻറ് അംഗങ്ങളുടെ ജീവന് വിലയില്ലാതായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ അരാജകത്വത്തിലേക്ക് നമ്മുടെ രാജ്യം മാറി. ഇത്രയും ഗുരുതരമായ പ്രശ്നമുണ്ടായിട്ടും പാർലമെന്റിൽ പ്രസ്താവന നടത്താൻ പ്രധാനമന്ത്രി തയ്യാറായില്ല. ഇത് ആവശ്യപ്പെടുന്ന പാർലമെൻറ് അംഗങ്ങളെ മുഴുവൻ സസ്പെൻഡ് ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: സർട്ടിഫിക്കറ്റുകൾക്ക് ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; ജനുവരി ഒന്നുമുതൽ നഗരസഭകളിൽ കെ സ്മാർട്ട്‌ വരുന്നു

അങ്ങേയറ്റം കിരാതമായ നടപടിയാണ് കേന്ദ്രസർക്കാർ എടുത്തത്. കേന്ദ്രസർക്കാരിനെതിരെ വിമർശിക്കുന്നവർക്കെതിരെ തുടർച്ചയായി നടപടി സ്വീകരിച്ചുവെന്നും മോദിയെ വിമർശിച്ച മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ആറ് വര്‍ഷത്തിനുള്ളില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച് രണ്ടു കയ്യും ഒരു കാലുമില്ലാത്ത ജഡ്‌ജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News