കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിലായി. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥരായിരുന്ന അഞ്ചൽ സ്വദേശ ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്നാണ് സിബിഐ പിടികൂടിയത്. സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി.
സൈനികരായ ഇരുവരും പത്താന്‍ കോട്ട് യൂണിറ്റിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2006 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം അഞ്ചൽ സ്വദേശിനിയായ രഞ്ജിനിയും രണ്ട് പെൺകുഞ്ഞുങ്ങളും കഴുത്തറുത്ത് കൊല്ലപ്പെട്ട കേസിൽ സൈനികരായ ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ ഇരുവരും ഒളിവിൽ പോയിരുന്നു.
ഇവര്‍ രാജ്യം വിട്ടുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ സിബിഐ ആ നിലക്കും അന്വേഷണവും നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചകളായി പ്രതികളെ കുറിച്ച് സൂചനകള്‍ ചെന്നൈ സിബിഐ യൂണിറ്റിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇരുവരും വ്യാജ പേര് സ്വീകരിക്കുകയും പോണ്ടിച്ചേരിയിൽ നിന്നുള്ള അധ്യാപികമാരെ വിവാഹം കഴിച്ച് ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തി ജീവിക്കുകയായിരുന്നു ഇരുവരും.
ദിബില്‍ കുമാറില്‍ രഞ്ജിനിക്ക് ജനിച്ചതാണ് കൊല്ലപ്പെട്ട ഇരട്ട കുട്ടികൾ എന്നാണ് പറയുന്നത്. ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് രഞ്ജിനിയുടെ കുടുംബം പരാതികളുമായി മുന്നോട്ടുപോയിരുന്നു. കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
ALSO READ; എട്ടു പേര്‍ക്ക് പുതുജീവന്‍ നല്‍കി അലന്‍ ഇനിയും ജീവിക്കും; തീരാനോവായി മലയാളി വിദ്യാര്‍ത്ഥി
ഇതിനെ തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിബിലും രാജേഷും രഞ്ജിനിയുടെ വീട്ടില്‍ എത്തുകയും രഞ്ജിനിയെ മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്താനായി ഇരുവരും സൈന്യത്തില്‍ നിന്ന് അവധിയെടുത്ത് നാട്ടിലെത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇവരെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ സിബിഐ ഇനാം പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here