ഭീതിപ്പെടുത്തി ‘അന്ധകാര’, ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

പേര് പോലെ ത്രില്ലടിപ്പിക്കുന്ന ട്രൈലറുമായി ‘അന്ധകാരാ’. പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി വാസുദേവ് സനൽ ആണ് അന്ധകാരയുടെ സംവിധായകൻ. അസി ഓഫ് ഹാർട്ട് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് ചിത്രത്തിന്റെ നിർമാതാവ്. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്ന് തിരക്കഥ ഒരുക്കുന്നത്. മനോ വി നാരായണനാണ് ചിത്രത്തിന്റെ ചായാഗ്രാഹകൻ. അനന്തു വിജയ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

ALSO READ: ശശികുമാറും ലിജോമോൾ ജോസും ഒന്നിക്കുന്ന ചിത്രം: ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

വയലന്‍സ് രംഗങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളതിനാൽ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ചന്തുനാഥ്‌, ധീരജ് ഡെന്നി, വിനോദ് സാഗർ, ആൻ്റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ്‌ ഡിസൈ‍നറായി സണ്ണി തഴുത്തലയും ആർട്ട് ആർക്കൻ എസ് കർമ്മയും പ്രൊഡക്ഷൻ കൺട്രോളറായി ജയശീലൻ സദാനന്ദനും സ്റ്റിൽസ് ഫസൽ ഉൾ ഹക്കും മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണറും മീഡിയ കൺസൽട്ടണ്ട് ആയി ജിനു അനിൽകുമാറും ചിത്രത്തിന്റെ ഭാഗമാണ്. യെല്ലോ ടൂത്ത് ആണ് ഡിസൈൻസ്. ഫെബ്രുവരി 16ന് ചിത്രം പ്രദർശനത്തിനെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News