അദാനിക്ക് തിരിച്ചടികളുടെ ഘോഷയാത്ര; കരാർ റദ്ദാക്കി ആന്ധ്ര, 100 കോടിയുടെ സഹായം തള്ളി തെലങ്കാന

യുഎസിൽ കൈക്കൂലി കേസിൽ ആരോപണവിധേയനായതിന് പിന്നാലെ ബില്യണയർ വ്യവസായി ഗൗതം അദാനിക്ക് ഇന്ത്യയിലും തിരിച്ചടി. അദാനിയുമായുള്ള വൈദ്യുത കരാർ റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് ആന്ധ്ര സർക്കാർ തുടക്കം കുറിച്ചു. അദാനി നൽകാമെന്നേറ്റ 100 കോടിയുടെ സഹായം വേണ്ടെന്ന് തെലങ്കാന സർക്കാറും നിലപാടെടുത്തു.

യംഗ് ഇന്ത്യ സ്‌കിൽസ് യൂണിവേഴ്‌സിറ്റിക്ക് അദാനി ഫൗണ്ടേഷൻ വാഗ്ദാനം ചെയ്ത 100 കോടി രൂപ തൻ്റെ സർക്കാർ നിരസിച്ചതായി തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു. യുഎസിൽ കുറ്റാരോപിതനായ ശേഷവും സംസ്ഥാനത്ത് നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് തുടർന്നത് തെലങ്കാന സർക്കാരിന് നേരെയുള്ള രാഷ്ട്രീയ ആയുധമായി പ്രതിപക്ഷപാർട്ടികൾ ഉപയോഗിച്ചിരുന്നു. ഇതോടു കൂടിയാണ് മുഖ്യമന്ത്രി റെഡ്ഡി സഹായം തള്ളിയതായി പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

ALSO READ; കോഴയില്‍ കുടുങ്ങി അദാനി ഗ്രൂപ്പ്; കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി

ആന്ധ്ര ധനകാര്യമന്ത്രി പയ്യുവാല കേശവ് റോയിട്ടേഴ്സിനോടാണ് അദാനിയുമായുള്ള കരാർ പുനഃപരിശോധിക്കാനുള്ള സാധ്യതകൾ ആരായുമെന്ന് അറിയിച്ചത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാർ ഒപ്പിട്ട കരാറാവും റദ്ദാക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. കരാർ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം റദ്ദാക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോഴയില്‍ കുടുങ്ങിയ അദാനി ഗ്രൂപ്പിന് അന്താരാഷ്ട്രതലത്തിൽ കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി. ഫ്രാന്‍സ് ഊര്‍ജമേഖലയിലെ ഭീമനായ ടോട്ടല്‍ എനര്‍ജീസ്, അദാനി ഗ്രൂപ്പുമായി കൂടുതല്‍ സഹകരണത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചു.

ALSO READ; അദാനി മറുപടി പറഞ്ഞേ തീരു…! കൈക്കൂലി കേസിൽ സമൻസ് അയച്ച് യുഎസ് എസ്ഇസി

നാല് ഇന്ത്യൻ സംസ്ഥാനങ്ങളിലെ സൗരോർജ കരാറുകൾക്ക് അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 2,200 കോടി രൂപ കൈക്കൂലി നൽകാനുള്ള ശ്രമം നടത്തിയെന്നാണ് അദാനിക്കെതിരായ യുഎസ് നീതിന്യായ വകുപ്പിന്‍റെ കുറ്റപത്രം. അതിനിടെ കോഴ കേസിൽ 21 ദിവസത്തിനകം നിലപാട് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഗൗതം അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷൻ സമന്‍സ് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News