ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ കല്ലേറ്; വീഡിയോ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ കല്ലേറ്. ശനിയാഴ്ച രാത്രി വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. വിജയവാഡയിലെ സിങ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്റര്‍ പരിസരത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കല്ലേറ്.

അക്രമത്തില്‍ ഇടതു കണ്ണിന് മുകളിലായി പരിക്കേറ്റു. കല്ലേറിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. പ്രവര്‍ത്തകര്‍ മാലയിട്ട് ജഗനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കല്ലേറുണ്ടായ ഉടന്‍ പ്രചാരണ വാഹനത്തില്‍ വച്ചുതന്നെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന്, ജഗന്‍ തന്റെ പര്യടനം പുനരാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News