ആന്ധ്ര മുഖ്യമന്ത്രിയുടെ സഹോദരി ശർമിള കോൺഗ്രസിലേക്ക്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈഎസ് ശര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. ജുലായ് 8 നാണ് ലയനസമ്മേളനം. ഇത് സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ശര്‍മിള ദില്ലിയിലെത്തി സോണിയാഗാന്ധി അടക്കമുള്ളവരെ കാണും.

Also Read: സതീശന് പേടി, രാജിയില്‍ നിന്നും സുധാകരനെ പിന്തിരിപ്പിച്ചത് പ്രതിപക്ഷനേതാവ്

ആന്ധ്രാ കോണ്‍ഗ്രസിന്റെ നേതൃത്വം ശര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസിന്റെ ഈ നീക്കം എന്നാണ് വിലയിരുത്തൽ.കര്‍ണാടകയില്‍ നിന്നും രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടി തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.കഴിഞ്ഞ ശർമിള കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ഇത് സംബന്ധിച്ച് പലതവണ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News