വിവിപാറ്റ് എറിഞ്ഞ് പൊട്ടിച്ച് എംഎല്‍എ; കടുത്തനടപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍, വീഡിയോ

ആന്ധ്രപ്രദേശില്‍ ഭരണപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ പോളിംഗ് സ്റ്റേഷനില്‍ കയറി വിവിപാറ്റ് മെഷീന്‍ എറിഞ്ഞ് പൊട്ടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടപടിയുമായി തെരഞ്ഞടുപ്പ് കമ്മിഷന്‍ രംഗത്തെത്തി. ഏഴോളം പോളിംഗ് കേന്ദ്രങ്ങളിലെ ഇവിഎമ്മുകള്‍ എംഎല്‍എ നശിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസിനോട് നിര്‍ദേശിച്ചതായും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.

ALSO READ: ബുക്കര്‍ പുരസ്‌ക്കാരം ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്‌റോസിന് ; അപ്രതീക്ഷിതമായ കണ്ടുമുട്ടലും പ്രണയവും നിറഞ്ഞ കഥ

വൈഎസ്ആര്‍സിപിയുടെ മച്ചേര്‍ള മണ്ഡലത്തിലെ എംഎല്‍എയായ പിന്നേലി രാമകൃഷ്ണ റെഡ്ഢി തുടരെ മൂന്ന് തവണ ഈ മണ്ഡലത്തില്‍ നിന്നും ജയിച്ചിരുന്നു. തോല്‍വി ഭയന്നാണ് എംഎല്‍എ അതിക്രമം കാണിച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം പാര്‍ട്ടി പറഞ്ഞത്. മെയ് 13നാണ് 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 അസംബ്ലി സീറ്റുകളിലേക്കും ആന്ധ്രയില്‍ വോട്ടിംഗ് നടന്നത്.

പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പല്‍വായ് ഗേറ്റ് പൊളിംഗ് കേന്ദ്രമാണ് കാണിക്കുന്നത്. എംഎല്‍എയെ കണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എഴുന്നേറ്റു. ഒരുവാക്കുപോലും പറയാതെ ഇയാള്‍ ഇവിഎമ്മിന് അടുത്തേക്ക് പോയി തറയിലേക്ക് വലിച്ചെറിയുകയായിരുന്നു. പാല്‍നാടു ജില്ലയിലെ പ്രദേശമാണ് മാച്ചരേല പോളിംഗ് ദിവസും അതിനു ശേഷവും ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു.

ALSO READ: ബിഷപ്പ് കുര്യാക്കോസ് മാർ സേവറിയോസിനെ സസ്‌പെൻഡ് ചെയ്ത സംഭവം; ക്നാനായ യാക്കോബായ സ്വതന്ത്രമായി പ്രവർത്തിക്കാൻ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News