തൃശൂരിൽ ആന്ധ്ര സ്വദേശിനി വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത

crime

തൃശ്ശൂർ ചാലക്കുടി കൊരട്ടിയിൽ ആന്ധ്ര സ്വദേശിനി വീടിനുള്ളിൽ മരിച്ച നിലയിൽ.  തിരുമുടി കുന്ന് സ്രാമ്പിക്കലിൽ ആണ്  ആന്ധ്രാ സ്വദേശിനി 54 വയസുകാരി മുന്നയെ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമുടിക്കുന്ന്  തെക്കൻ വീട്ടിൽ പോളിയുടെ വീട്ടിൽ രണ്ട് വർഷത്തിലേറെയായി  താമസിച്ച് വരുകയായിരുന്നു മുന്ന. വെള്ളിയാഴ്ച പുലർച്ചെ  രണ്ടരയോടെ കൊരട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയ പോളി തന്നെയാണ് മുന്ന വീട്ടിൽ മരിച്ച് കിടക്കുന്നതായി അറിയിച്ചത്.  മരണത്തിൽ ദുരൂഹത തോന്നിയത്തിനെതുടർന്ന് പോളിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതായി കൊരട്ടി പൊലീസ് പറഞ്ഞു.

ALSO READ: തൃശൂരിലെ എടിഎം കവര്‍ച്ച: പ്രതികളുടെ അറസ്റ്റ് കേരള പൊലീസ് രേഖപ്പെടുത്തി

മുന്നയുടെ തലക്ക് പരിക്കുണ്ടെന്നും തലയിൽ നിന്നും രക്തം വാർന്ന നിലയിലായ് വീടിനകത്താണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഫോറൻസിക് ,വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ചാലക്കുടി ഡി വൈ എസ് പി.രമേഷ്, കൊരട്ടി എസ് എച്ച്.അമൃതരംഗൻ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News