ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി കേന്ദ്രകമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തി ടിഡിപി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി കേന്ദ്രകമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തി ടിഡിപി. ചട്ടങ്ങൾ ലംഘിച്ചാണ് നിർമാണം എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൊളിച്ചുമാറ്റിയിരിക്കുന്നത്. നിർമാണത്തിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആർഡിഎ) കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർക്കാർ വ്യകത്മാക്കിയിട്ടുണ്ട്.

ALSO READ: ‘മനുഷ്യൻ്റെ മനസ് ഭയങ്കര കോംപ്ലിക്കേറ്റഡ് ആണ്’, ഒന്നല്ല ഒരുപാട് ശരികളുണ്ട് നമുക്ക് ചുറ്റും; ഉള്ളൊഴുക്കിൻ്റെ രാഷ്ട്രീയവും, അഭിനയത്തിലെ പെൺമാന്ത്രികതകളും

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തതിനു പിന്നാലെയാണ് നടപടി. ശനിയാഴ്ച രാവിലെ 5.30-നാണ് മണ്ണുമാന്തി യന്ത്രങ്ങൾ അടക്കം ഉപയോ​ഗിച്ചായിരുന്നു കെട്ടിടം പൊളിച്ചുനീക്കിയത്. വലിയ പോലീസ് സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എഎൻഐ വഴി സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുണ്ട്.

ALSO READ: സപ്ലൈകോ 50-ാം വാർഷികം, ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ: മന്ത്രി ജി ആർ അനിൽ

അതേസമയം, കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻപ് വൈഎസ്ആർസിപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്യുകയും ഉണ്ടായി. എന്നാൽ ഈ ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ അനധികൃതമായി ഇത്തരത്തിൽ ഒരു നടപടി എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News