പ്രളയബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ട്രെയിനപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുന്നതിൻ്റെ ഭാഗമായി മധുര നഗർ റെയിൽവേ പാലത്തിലൂടെ മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. റെയിൽവേ പാലത്തിലൂടെ പൊടുന്നനെ കടന്നുവന്ന ട്രെയിൻ മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് കടന്നുപോയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പിടിഐ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. റെയിൽ ഗതാഗതത്തിനു മാത്രമായി രൂപകൽപന ചെയ്തിരിക്കുന്ന പാലത്തിൽ കാൽനട യാത്രയ്ക്ക് പ്രത്യേക ഇടമില്ലാത്തതാണ് അപകടാവസ്ഥ സൃഷ്ടിച്ചത്.
എന്നാൽ, തക്ക സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് മുഖ്യമന്ത്രിയെ ഒരു വശത്തേക്ക് മാറ്റി നിർത്തി സുരക്ഷിതനാക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംസ്ഥാനത്തെ കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിലാണ് വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുള്ളത്. സുരക്ഷാ പ്രോട്ടോക്കോളുകൾ ഉൾപ്പെടെ അവഗണിച്ച് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇവിടെ പര്യടനം നടത്തുന്നു. വെള്ളക്കെട്ടിലൂടെ സഞ്ചരിച്ചും എൻഡിആർഎഫ് ബോട്ടുകളിൽ രക്ഷാപ്രവർത്തകർക്കൊപ്പം പോയുമാണ് അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
VIDEO | Andhra Pradesh CM N Chandrababu Naidu (@ncbn) had a narrow escape on Thursday evening when a train went past him as he was walking on the Budameru railway bridge in #Vijayawada to take stock of the flood situation.#VijayawadaFloods #AndhraFlood
(Source: Third Party) pic.twitter.com/tviE8mW5jk
— Press Trust of India (@PTI_News) September 6, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here