മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയം; ആന്ധ്രയില്‍ ദമ്പതികള്‍ ജീവനൊടുക്കി

death

മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയമാണെന്നറിഞ്ഞ ദമ്പതികള്‍ ആത്മഹത്യ ചെയ്തു.ആന്ധ്രാ പ്രദേശിലെ നന്ദ്യാലിലാണ് സംഭവം.45കാരനായ സുബ്ബ റായിഡു, 38കാരിയായ സരസ്വതി എന്നിവരാണ് ആത്മഹത്യ ചെയ്തത്.

24കാരനായ മകന്‍ സുന്ലഡ കുമാറിന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയമാണെന്നറിഞ്ഞ ഇരുവരും ക‍ഴിഞ്ഞ ദിവസം മകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ദമ്പതികള്‍ ജീവനൊടുക്കിയത്.

ALSO READ; ബലാത്സംഗത്തെ എതിര്‍ത്തു; 8 വയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

അടുത്തിടെ സുബ്ബയും സരസ്വതിയും സുനിലിന് വേണ്ടി ഒരു വിവാഹാലോചന പരിഗണിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് വിസമ്മതിച്ച സുനില്‍ തനിക്ക് ഒരു ട്രാൻസ്ജെൻഡര്‍ യുവതിയെ ഇഷ്ടമാണെന്നും അവര്‍ക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും മാതാപിതാക്ക‍ളെ അറിയിക്കുകയായിരുന്നു. പിന്നാലെ മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുത്തിടെ ഇക്കാര്യം പറഞ്ഞ് സുനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇത്ദമ്പതികളെ കൂടുതല്‍ വിഷമത്തിലാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അരിയിച്ചു. ബിടെക് പാസ്സായ സുനില്‍ നിലവില്‍ ഓട്ടോ റിക്ഷ ഡ്രൈവറാണ്. ദമ്പതികളുടെ ഏക മകൻ കൂടിയാണിയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News