‘സ്‌കൂൾവിദ്യാർഥികൾ അശ്ലീലവീഡിയോയിലെ രംഗങ്ങൾ അനുകരിച്ചതാണ്’, ആന്ധ്രയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാസംഘം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ

ആന്ധ്രയിൽ എട്ടുവയസ്സുകാരിയെ സീനിയർ വിദ്യാർത്ഥികൾ കൂട്ടബലാസംഘം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ നിർണായക വെളിപ്പെടുത്തൽ. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പ്രതികളും അശ്ലീലവീഡിയോകള്‍ കാണുന്നവരാണെന്നും ഇതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചതാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ALSO READ: ‘തായ്‌ലന്‍ഡിൽ പോണം, പക്ഷെ സംഭവം ഭാര്യ അറിയരുത്’, ഒടുവിൽ യുവാവ് ചെയ്‌ത കള്ളത്തരത്തിന് പണി കിട്ടിയത് എയർ പോർട്ടിൽ വെച്ച്; അറസ്റ്റിലായി 33 കാരൻ

ജൂലൈ ഏഴാം തീയതിയാണ് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളില്‍ രണ്ടുപേര്‍ക്ക് 12 വയസ്സാണ് പ്രായം. ഒരാള്‍ക്ക് 13 വയസ്സും. ഇവര്‍ യഥാക്രമം ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്നവരാണ്. കേസില്‍ പ്രതികളിലൊരാളുടെ അച്ഛനെയും അമ്മാവനെയും കൂടിപൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം നദിയില്‍ ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ALSO READ: ‘വിഷയത്തെ മതപരമായി കാണരുത്, അപേക്ഷയാണ്’, ‘ആസിഫിനോട് നന്ദിയുണ്ട്, കലാകാരൻ എന്ന നിലയിൽ അയാൾ ചെയ്‌തത്‌ നല്ല കാര്യം’: രമേശ് നാരായണൻ

പാര്‍ക്കില്‍ കളിക്കാന്‍ പോയ എട്ടുവയസ്സുകാരിയെ പ്രതികളായ മൂന്നുപേരും കളിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക്
കൂട്ടിക്കൊണ്ടുപോവുകായും, തുടര്‍ന്ന് മൂവരും പെണ്‍കുട്ടിയെ മാറി മാറി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. ഈ സംഭവം പെൺകുട്ടി പുറത്തറിയിക്കാതിരിക്കാൻ ശേഷം കൊലപാതകം നടത്തുകയും മൃതദേഹം കനാലിൽ തള്ളുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News