ആന്ധ്രയില്‍ ജഗന്‍മോഹന്‍ ആശങ്കയിലാണ്, തെലങ്കാന ആവര്‍ത്തിക്കുമോ?

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി ആശങ്കയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരുമാസം മുമ്പ് വരെ സിറ്റിംഗ് എംഎല്‍എമാരെ തന്നെ വരുന്ന തെരഞ്ഞെടുപ്പിലും മത്സരിപ്പിക്കാനായിരുന്നു ജഗന്റെ തീരുമാനം. എന്നാല്‍ തെലങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിനേറ്റ കനത്ത തിരിച്ചടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. 151 സീറ്റുകളിലാണ് സിറ്റിംഗ് എംഎല്‍എമാര്‍ മതിയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 3ന് ശേഷം കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. തെലങ്കാനയില്‍ 88 സീറ്റുകളില്‍ നിന്നും 39 സീറ്റുകളിലേക്കാണ് ബിആര്‍എസ് കൂപ്പുകുത്തിയത്.

ALSO READ: കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഒടുവിൽ ഞാനെന്റെ കാശു പറഞ്ഞു, പിന്നെ അവരെ ഈ വഴിക്ക് കണ്ടില്ല; തമാശക്കഥ പങ്കുവെച്ച്‌ സലിം കുമാർ

2018ലെ സ്ഥാനാര്‍ത്ഥികളെ തന്നെ വീണ്ടും മത്സരിക്കാന്‍ അനുവദിച്ചതാണ് ബിആര്‍എസിന്റെ പതനത്തിന്റെ ആദ്യ കാരണമായി വിലയിരുത്തുന്നത്. 2023ല്‍ 12 പേരെ മാത്രമാണ് കെസിആര്‍ മത്സരത്തില്‍ നിന്നും ഒഴിവാക്കിയത്. സിറ്റിംഗ് എംഎല്‍എമാര്‍ പരാജയപ്പെട്ടപ്പോള്‍, പുതുതായി മത്സരിച്ച 12 പേരില്‍ 75ശതമാനവും വിജയിച്ചിട്ടുണ്ട്.

ബിആര്‍എസ് എംഎല്‍എമാര്‍ക്കിടയില്‍ അഴിമതിക്കാരും അധികാരം ദുരുപയോഗം ചെയ്യുന്നവരുമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ചെവി കൊടുക്കാതെയാണ് കെസിആര്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ദളിത് ബന്ധു സ്‌കീമുകള്‍ക്ക് കീഴില്‍ ഫണ്ടുകള്‍ അനുവദിക്കുന്നതിന് ഉള്‍പ്പെടെ കൈക്കൂലി ആവശ്യപ്പെട്ട എംഎല്‍എമാര്‍ ബിആര്‍എസില്‍ ഉണ്ടെന്ന കാര്യം പാര്‍ട്ടി യോഗങ്ങളില്‍ കെസിആര്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. എന്നിട്ടും ഈ നേതാക്കന്മാര്‍ തന്നെ സ്ഥാനാര്‍ത്ഥികളായി.

ALSO READ: ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ജോസ് കെ മാണി ഉൾപ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ സ്ഥാനാര്‍ത്ഥികളായാല്‍ മതിയെന്ന
ചിന്തയില്‍ തന്നെയായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഢി എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ പേരിലും വൈഎസ്ആര്‍ പാരമ്പര്യം തുടരുന്നതിനും തന്റെ പാര്‍ട്ടിക്ക് തന്നെ ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ആന്ധ്ര മുഖ്യമന്ത്രി. എന്നാല്‍ തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തന്റെ എംഎല്‍എമാരെ കുറിച്ചുള്ള വിപരീത അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്ന നിലയില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. ഇതോടെ രണ്ടാംവട്ടവും അധികാരത്തിലെത്താന്‍ സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ ഒരുങ്ങുകയാണ് ജഗന്‍ മോഹന്‍ റെഡ്ഢി. അമ്പത് ശതമാനത്തോളം സ്ഥാനാര്‍ത്ഥികളില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 82 സീറ്റുകളാണ് അധികാരം നേടാന്‍ ആവശ്യം. 11 നിയമസഭാ മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജുകളെ കഴിഞ്ഞാഴ്ച മാറ്റിയിരുന്നു. കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാത്തവരെ മാറ്റി പകരക്കാരായി വമ്പന്‍ നേതാക്കന്മാരെയാണ് ജഗന്‍ അങ്കത്തിനായി ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News