എടാ താഴെയിറങ്ങടാ…നിന്നെ കറൻ്റടിക്കും! മദ്യപിച്ച് ഇലക്ട്രിക് പോസ്റ്റിനുള്ളിൽ കയറി യുവാവിൻ്റെ അഭ്യാസം, വെറുതെയല്ല, കാരണമുണ്ട്

andhra pradesh

മദ്യപിച്ച് ബോധമില്ലാതെ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി യുവാവിൻ്റെ അഭ്യാസ പ്രകടനം. ആന്ധ്രാ പ്രദേശിലെ പാർവതിപുരം മന്യം ജില്ലയിലാണ് സംഭവം.സംഭവത്തിൻ്റെ ദൃശ്യങ്ങൾ അടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പെൻഷൻ തുക നൽകാൻ അമ്മ തയ്യാറാകാത്തതിന് പിന്നാലെയാണ് യുവാവ് പോസ്റ്റിന് മുകളിൽ കയറിയത്.മദ്യപിച്ച് അമ്മയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ഇയാൾ ഇലക്ട്രിക്ക് പോസ്റ്റിന് മുകളിൽ കയറുകയും ഇലക്ട്രിക് കമ്പികളിൽ കിടക്കുകയുമായിരുന്നു.

ALSO READ; അപകടമുണ്ടാക്കിയ വാഹനത്തിനുള്ളിൽ ഐഎസിൻ്റെ കൊടി; അമേരിക്കയിലെ ട്രക്ക് ദുരന്തത്തിൽ മരണം 15 ആയി

സംഭവം കണ്ട നാട്ടുകാരിൽ ചിലർ ഉടൻ തന്നെ ട്രാൻസ്ഫോർമർ ഓഫ് ചെയ്തതോടെ വലിയ ദുരന്തമാണ് ഒഴിവായത്. എന്നാൽ നാട്ടുകാരും വീട്ടുകാരുമടക്കം പറഞ്ഞിട്ടും ഇയാൾ പോസ്റ്റിന് മുകളിൽ നിന്നും താഴെയിറങ്ങാൻ തയ്യാറായില്ല.തുടർന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ നാട്ടുകാർ താഴെയിറക്കിയത്.

പിന്നാലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെതിരെ കേസെുടത്തു.സംഭവത്തിൻ്റെ വിഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News