മകളെ പീഡിപ്പിച്ച ബന്ധുവിനോട് അച്ഛന്റെ പ്രതികാരം; ഗൾഫിൽ നിന്നെത്തി കൊലപാതകം, പിന്നാലെ കുറ്റസമ്മതം

andhra pradesh murder

മകളെ പീഡിപ്പിച്ച ബന്ധുവിനെ അച്ഛൻ ഗൾഫിൽ നിന്നെത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 59 കാരനെ അന്നമയ്യ സ്വദേശിയായ ആഞ്ജനേയ പ്രസാദാണ് വിദേശത്ത് നിന്നെത്തി കൊലപ്പെടുത്തിയത്.

പ്രസാധും ഭാര്യ ചന്ദ്രകലയും കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ പന്ത്രണ്ട് വയസുള്ള മകൾ ചന്ദ്രകലയുടെ സഹോദരിയുടെ ഒപ്പം അന്നമയ്യയിലാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ചന്ദ്രകലയുടെ ഭർത്താവിന്റെ പിതാവ്‌ ആഞ്ജനേയലുവാണ് കുട്ടിയെ പീഡിപ്പിച്ചത്.

ALSO READ; ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം, സന്തോഷത്തോടെ തിരികെ വീട്ടിലേക്ക്; പക്ഷെ മകളെ കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയ വാർത്തയിതായിരുന്നു

സംഭവം അറിഞ്ഞ ചന്ദ്രകല തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. എന്നാൽ കേസെടുക്കാതെ പൊലീസ് പ്രശ്നം പറഞ്ഞു തീർത്തതോടെ കുടുംബം നിരാശരായി. ഇതിനിടെയാണ് വിദേശത്ത് നിന്നും പെൺകുട്ടിയുടെ അച്ഛൻ ആന്ധ്രയിലെത്തി കൊലപാതകം നടത്തിയത്.

ഡിസംബർ 7ന് നാട്ടിലെത്തിയ പ്രസാദ് അന്ന് തന്നെ ആഞ്ജനേയലുവിനെ കൊന്നു.പിന്നാലെ കുവൈറ്റിലേക്ക് മടങ്ങിയ പ്രസാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

മുൻപ് ആഞ്ജനേയലുവിന്റെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇപ്പോൾ പ്രസാദിന്റെ കുറ്റസമ്മതം കൂടി എത്തിയതോടെ അന്വേഷണം ഊർജ്ജമാക്കിയിരിക്കുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News