തൃശൂരിൽ ആന്ധ്രാ സ്വദേശിനിയെ   വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

crime

തൃശ്ശൂര്‍ ചാലക്കുടി കൊരട്ടിയില്‍ ആന്ധ്ര സ്വദേശിനി വീടിനുള്ളില്‍ മരിച്ചനിലയില്‍.തിരുമുടി കുന്ന് സ്രാമ്പിക്കല്ലിലാണ്
54 വയസുകാരി മുന്നയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമുടിക്കുന്ന്തെക്കന്‍ വീട്ടില്‍ പോളിയുടെ വീട്ടില്‍ രണ്ട് വര്‍ഷത്തിലേറെയായി താമസിച്ചി വരുകയായിരുന്നു മുന്ന. വെള്ളിയാഴ്ച പുലര്‍ച്ചെരണ്ടരയോടെ കൊരട്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ പോളി തന്നെയാണ് മുന്ന വീട്ടില്‍ മരിച്ച് കിടക്കുന്നതായി അറിയിച്ചത്. മരണത്തില്‍ ദുരൂഹത തോന്നിയത്തിനെതുടര്‍ന്ന് പോളിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതായി.

ALSO READ: ജയിലുകളിലെ ജാതിവിവേചനം: സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

കൊരട്ടി പൊലീസ് പറഞ്ഞു. മുന്നയുടെ തലക്ക് പരിക്കുണ്ടെന്നും തലയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായ് വീടിനകത്താണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.ഫോറന്‍സിക് ,വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ചാലക്കുടി ഡി വൈ എസ് പി.രമേഷ്, കൊരട്ടി എസ് എച്ച്.അമൃതരംഗന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം
ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News