ക്ഷേത്രഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക്; ബാലൻസ്‌ കണ്ട് അമ്പരന്ന് ക്ഷേത്ര ഭാരവാഹികൾ

ആന്ധ്രപ്രദേശിലെ പ്രശസ്തമായ സിംഹാചലം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രഭണ്ഡാരത്തിൽ 100 കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ക്ഷേത്രം അധികൃതരെ കമ്പളിപ്പിച്ച് ഭക്തൻ. ചെക്ക് മാറ്റാൻ ബാങ്കിൽ എത്തിയപ്പോഴാണ് കമ്പളിപ്പിക്കപ്പെട്ട വിവരം ക്ഷേത്രഭാരവാഹികൾ മനസിലാക്കിയത്.

ALSO READ:  എംഎല്‍എ സ്ഥാനത്തിരിക്കാന്‍ മാത്യു കുഴല്‍ നാടന്‍ യോഗ്യനല്ല; സി എന്‍ മോഹനന്‍

ചെക്ക് സ്വീകരിച്ച ബാങ്ക് അധികൃതർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിലുള്ളത് 22 രൂപ മാത്രമാണെന്ന് മനസിലാക്കുന്നത്. ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് ലഭിച്ച ചെക്കിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ പേരിലുള്ള ചെക്കാണ്. ചെക്ക് ഒപ്പിട്ടിരിക്കുന്നത് ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്നയാളാണ്. ചെക്കിൽ ഭക്തൻ തീയതി എഴുതിയിരുന്നില്ല. കൊട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിൽ നിന്നാണ് ഇയാൾ അക്കൗണ്ട് എടുത്തതെന്നാണ് റിപ്പോർട്ട്.

ALSO READ:  മണിപ്പൂര്‍ കലാപം; വിചാരണ അസമില്‍ എന്ന് സുപ്രീംകോടതി

ക്ഷേത്രഭാരവാഹികളെ കമ്പളിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമം ആണെന്ന് വ്യക്തമായാൽ ഇയാൾക്കെതിരെ ചെക്ക് മടങ്ങിയതിന് കേസെടുക്കും. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് ചെക്ക് നിക്ഷേപിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ഷേത്രഭാരവാഹികൾ. അക്കൗണ്ട് നമ്പർ ഉടമയെ കണ്ടെത്താൻ ബാങ്കിന് കത്തെഴുതാനൊരുങ്ങുകയാണ് ക്ഷേത്രഭാരവാഹികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News