സമ്പത്തിന്റെ കാര്യത്തില്‍ മുഖ്യനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. അഞ്ഞൂറ്റിപത്ത് കോടിയുടെ ആസ്തിയാണ് ജഗന്‍മോഹന്‍ റെഡ്ഡിക്കുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. വെറും പതിനഞ്ച് ലക്ഷം രൂപ മാത്രമാണ് മമത ബാനര്‍ജിക്ക് സ്വന്തമായുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടിയാണ്.
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍)പുറത്തുവിട്ട പട്ടികയിലാണ് രാജ്യത്തെ മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച വിവരമുള്ളത്. രാജ്യത്തെ മുപ്പത് മുഖ്യമന്ത്രിമാരില്‍ മമത ഒഴികെ 29 പേരും കോടിപതികളാമെന്ന്് പട്ടിക വ്യക്തമാക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഡിആര്‍ പട്ടിക തയ്യാറാക്കിയത്.
അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ആണ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് തൊട്ടുപിന്നിലുളളത്. 163 കോടി രൂപയാണ് പേമ ഖണ്ഡുവിന്റെ ആസ്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് ആസ്തി കൂടുതലുളള മുഖ്യമന്ത്രിമാരില്‍ മൂന്നാം സ്ഥാനത്ത്. 63 കോടി രൂപയാണ് നവീന്‍ പട്‌നായികിന്റെ ആസ്തി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ (1 കോടി), ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (3 കോടി), ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ (3 കോടി) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മുഖ്യമന്ത്രിമാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here