‘പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി, ശരീരം നിറയെ പാടുകള്‍’; തന്നെ ബാധിച്ച അപൂര്‍വ രോഗത്തെക്കുറിച്ച് ആന്‍ഡ്രിയ

Andrea Jeremiah

തനിക്ക് ബാധിച്ച അപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ആന്‍ഡ്രിയ. ‘വട ചെന്നൈ’ എന്ന സിനിയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ സ്‌കിന്‍ കണ്ടീഷന്‍ പിടിപെട്ടുവെന്ന് താരം പറഞ്ഞു.

അന്ന് എന്റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ ഉണ്ടായി എന്നും ആന്‍ഡ്രിയ പറഞ്ഞു. ആന്‍ഡ്രിയയുടെ വാക്കുകള്‍:

‘വട ചെന്നൈ’ എന്ന സിനിയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ സ്‌കിന്‍ കണ്ടീഷന്‍ പിടിപെട്ടു. എന്റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷേ അന്ന് എന്റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണാം. ബ്ലഡ് ടെസ്റ്റുകള്‍ വന്നു. പക്ഷേ അവയെല്ലാം സാധാരണഗതിയിലാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. എനിക്കും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്തെങ്കിലും ടോക്സിക് റിയാക്ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ ഇമോഷനല്‍ സ്ട്രെസ് കൊണ്ടായിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സിനിമാ മേഖലയില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ ഈ അവസ്ഥയിലൂടെ കടന്നു പോകാനാവില്ല. ഒരു കഥാപാത്രം ചെയ്യുമ്പോഴെല്ലാം ആ സമ്മര്‍ദ്ദം നമുക്കുണ്ടാവാറുണ്ട്. അതുകൊണ്ട് പിന്മാറുക എന്നത് മാത്രമായിരുന്നു ഏക വഴി. എല്ലാത്തില്‍ നിന്നും കുറച്ചുകാലം മാറി നിന്നു. എന്നാല്‍ ആ അവസ്ഥയില്‍ നിന്നും പുറത്തു വന്നു. അന്ന് മാധ്യമങ്ങളിലൊക്കെ വന്ന വാര്‍ത്ത പ്രണയം തകര്‍ന്ന് ഞാന്‍ ഡിപ്രഷനിലായി എന്നാണ്. ഇതേ കുറിച്ച് ഞാന്‍ സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്സ് ആണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം ഉള്‍ക്കൊള്ളാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.

Also Read : എ ആര്‍ റഹ്‌മാന്റെയും ഭാര്യയുടേയും വേര്‍പിരിയല്‍; ഒടുവില്‍ പ്രതികരണവുമായി മകന്‍, ഞെട്ടി സോഷ്യല്‍മീഡിയ

ആദ്യമായാണ് ഞാന്‍ ഇക്കാര്യം തുറന്നു പറയുന്നത്. ഈ കണ്ടീഷന്‍ എന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാടുകള്‍ ഇപ്പോഴുമുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തില്‍ കവര്‍ ചെയ്യാം. ഇപ്പോള്‍ ഏറെ കുറേ ഭേദമായി. എന്നാല്‍ ജീവിത രീതിയില്‍ വ്യത്യാസം വന്നു. തുടരെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. കാരണം അത് മുഖത്ത് പ്രകടമാകും. വര്‍ക്കുകള്‍ കുറച്ചു.

സമ്മര്‍ദ്ദം മറികടക്കാന്‍ വളര്‍ത്തു നായ എന്നെ സഹായിച്ചു. വളര്‍ത്തു നായയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചു. പുതിയ പാടുകള്‍ വരാതെയായി. എന്നാല്‍ മേക്കപ്പിലൂടെ നിലവിലെ പാടുകള്‍ മറച്ചു വയ്ക്കാന്‍ കഴിയും. മാസ്റ്റര്‍, പിസാസ് എന്നീ സിനിമകള്‍ ഈ കണ്ടീഷനുള്ളപ്പോള്‍ ചെയ്തതാണ്. പക്ഷേ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല.’- താരം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News