ഫ്ളിന്റോഫ് ഇംഗ്ലണ്ടിന്റെ പുതിയ കോച്ച്; റിപ്പോര്‍ട്ട് പുറത്ത്

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ളിന്റോഫ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അടുത്ത കോച്ചാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മാനേജിങ് ഡയറക്ടര്‍ ബോബ് കീ ആണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്.

നിലവിലെ ടി 20 ലോകകപ്പ് ജേതാക്കളാണ് ഇംഗ്ലണ്ട്. ഇത് നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കോച്ച് സ്ഥാനത്ത് അടക്കം ഉടച്ചുവാര്‍ക്കലിന് ഇംഗ്ലണ്ട് മാനേജ്മെന്റ് തയ്യാറെടുക്കുന്നത്. ജൂണില്‍ കരീബിയന്‍ നാടുകളിലും അമേരിക്കയിലും നടക്കുന്ന ടി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കോച്ചായി ഫ്ളിന്റോഫിനെ നിയോഗിക്കുമെന്നാണ് വിവരം. നിലവില്‍ മാത്യു മോട്ട് ആണ് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ കോച്ച്.

Also Read: ‘മരണപ്പടുക്കയിലും മറക്കാത് കണ്മണിയെ’ പ്രണയിനികളിൽ ഏറ്റവും പ്രിയപ്പെട്ടവൾ ആര്? കമൽഹാസൻ പറയുന്നു

2023 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്‍പത് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ ആയത്. പ്ലേ ഓഫ് സ്റ്റേജിലേക്ക് യോഗ്യത നേടാനും സാധിച്ചില്ല. തുടര്‍ന്ന് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഭാഗത്ത് നിന്ന്് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News