മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ് ഇംഗ്ലണ്ട് ലയൺസ് പുരുഷ ടീമിൻറ്‍റെ ഹെഡ് കോച്ചാകും.
കോച്ചിംഗ് സ്റ്റാഫ് അംഗമായി ദേശീയ ടീമിലടക്കം ഉണ്ടായിരുന്ന ഫ്ലിൻ്റോഫ്, ദേശീയ ടീമിലേക്ക് മുന്നേറുന്ന യുവതാരങ്ങളുടെയും വരാനിരിക്കുന്ന താരങ്ങളുടെയും പരിശീലനത്തിലാകും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.
ALSO READ: വെറുതെയങ് കുടിച്ചാൽ പോരാ ! വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം
ഇംഗ്ലണ്ട് ലയൺസിനൊപ്പം ഈ റോൾ ഏറ്റെടുക്കുന്നതി അവിശ്വസനീയമാംവിധം ആവേശത്തിലാണെന്ന് ആൻഡ്രൂ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ചില പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും പുരുഷന്മാരുടെ ഗെയിമിൻ്റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കാനുമുള്ള മികച്ച അവസരമാണിതെന്നും താരം കൂട്ടിച്ചർത്തു.
ALSO READ: നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ആണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ മാസമായിരിക്കും ആൻഡ്രൂ ചുമതലയേൽക്കുക. ക്രിസ്മസിന് മുമ്പ് ദക്ഷിണാഫ്രിക്കൻ പര്യടനവും തുടർന്ന് ജനുവരിയിൽ ഓസ്‌ട്രേലിയയിൽ റെഡ് ബോൾ പര്യടനവും ലയൺസ് ടീമിനുണ്ട്. ഈ വേളയിൽ ആൻഡ്രൂ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത് ടീമിന് വലിയ ഗുണവും ഊർജ്ജവും നൽകുമെന്നാണ് കരുതുന്നത്.
ALSO READ: ‘ചെമ്പ് ഇനി പഴയ ചെമ്പല്ല’; മഹാനടന് ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനം!
ടി20 ലോകകപ്പിലും വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ദേശീയ വൈറ്റ് ബോൾ ടീമുകളുടെ അസിസ്റ്റൻ്റ് കോച്ചായി സേവനമനുഷ്ഠിച്ചത് ഇംഗ്ലീഷ് ക്രിക്കറ്റിന് ഫ്ലിൻ്റോഫിൻ്റെ സമീപകാല സംഭാവനകളിൽ ഉൾപ്പെടുന്നുണ്ട്. കൺസൾട്ടൻസി റോളുകളിലും അദ്ദേഹം സജീവമായി ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ അടുത്തിടെ നോർത്തേൺ സൂപ്പർചാർജേഴ്‌സ് പുരുഷ ടീമിനെ ഹെഡ് കോച്ചായും അദ്ദേഹം കുപ്പായമണിഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here