ഗൂഗിളിന്റെ അടുത്ത തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 15 പുറത്തിറങ്ങി. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജെക്ടിലാണ് (Asop) ആൻഡ്രോയിഡ് 15ന്റെ സോഴ്സ് കോഡ് ഗൂഗിൾ പങ്കുവെച്ചത്. അടുത്ത ആഴ്ചകളിൽ ഗൂഗിളിന്റെ പുതിയ ഫോണുകളായ പിക്സൽ 9 സീരീസുകളിൽ ഉൾപ്പടെ പിക്സൽ ഫോണുകളിൽ ആൻഡ്രോയിഡ് 15 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ള ബ്രാൻഡുകൾ കുറച്ച് നാളുകൾ കൂടി പുതിയ ഒഎസിനായി കാത്തിരിക്കേണ്ടി വരും.
Also read: ഇങ്ങനെയും ജന്മദിനം ആഘോഷിക്കുമോ? ; 102 കാരിയുടെ ജന്മദിനാഘോഷം വൈറൽ
ആൻഡ്രോയിഡ് 15 ന്റെ പ്രധാന സവിശേഷതകൾ
- ആൻഡ്രോയിഡ് 15 ൽ കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളാണുള്ളത്, ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റയും സംരക്ഷിക്കുന്നതിനായി സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
- ഓപ്പറേറ്റിംഗ് സിസ്റ്റം ഒപ്ടിമൈസ് ചെയ്തിട്ടുള്ളതിനാൽ മികച്ച പെർഫോമൻസ് നൽകുകയും, ആപ്പ് ലോഞ്ചുകൾ വേഗത്തിലാകുകയും ചെയ്യും.
- യുഐ മികച്ചതാക്കിയിരിക്കുന്നു പുതിയ ഐക്കൺസ്, അനിമേഷൻ, ടൈപ്പോഗ്രഫി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
- കാഴ്ച കേൾവി വൈകല്യങ്ങളുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ആൻഡ്രോയിഡ് അനുഭവം ലഭിക്കുന്നതിനായുള്ള അപ്ഡേറ്റുകളും ആൻഡ്രോയിഡ് 15ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- പുതിയ ഡെവലപ്പർ ഓപ്ഷനുകളും ആൻഡ്രോയിഡ് 15ൽ ഉൾപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന എപിഐ ഫെസിലിറ്റികൾ ആപ്പുകളുടെ വികസനവും കസ്റ്റമൈസേഷനും സുഗമമാക്കുന്നു.
Also Read: അവസാന തീയതി സെപ്റ്റംബർ 30: വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി
പിക്സിലിനെ കൂടാതെയുള്ള മറ്റ് ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ഫോണുകളിൽ വരും മാസങ്ങളിൽ പുതിയ ഒഎസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here