ആന്‍ഡ്രോയ്ഡ് 14 എത്തുന്നു, നിരവധി പുതിയ ഫീച്ചറുകള്‍

വമ്പന്‍ ഫീച്ചേഴ്‌സുമായി ആന്‍ഡ്രോയ്ഡ് 14 എത്തുന്നു. ഒക്ടോബര്‍ നാല് ബുധനാ‍ഴ്ച ലോഞ്ച് ചെയ്യും.  ബാറ്ററി ലൈഫ്, ഫീച്ചറുകള്‍, പ്രൈവസി, സെക്യൂരിറ്റി, മറ്റ് സംവിധാനങ്ങള്‍ തുടങ്ങി ഞെട്ടിക്കുന്ന അപ്ഡേഷനുകളാണ് ആന്‍ഡ്രോയ്ഡ് 14ല്‍ ഒരുക്കിയിരിക്കുന്നത്.

കേള്‍വി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കായി പുത്തന്‍ നോ നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ ക്യാമറ ഫ്‌ളാഷ്/ ഡിസ്‌പ്ലെ ലൈറ്റ് മിന്നുന്ന ഓപ്ഷന്‍ ക്രമീകരിക്കാന്‍ കഴിയും. പ്രാദേശിക ഭാഷകളും പ്രത്യേക ദിവസങ്ങളും അടങ്ങുന്ന കലണ്ടറും ആന്‍ഡ്രോയ്ഡ് 14 ല്‍ ലഭ്യമാകും.

കൂടുതല്‍ ദൈര്‍ഖ്യമുള്ള ബാറ്ററി ലൈഫാണ് മറ്റൊരു പ്രത്യേകത. ‘സ്‌കെഡ്യൂള്‍ എക്‌സാറ്റ് അലാം’ എന്ന പുത്തന്‍ ബാറ്ററി ഫീച്ചര്‍ 14 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയുടെ ഉപയോഗത്തിന് പ്രത്യേക പെര്‍മിഷന്‍സ് നല്‍കുന്നതിനാണ് ഈ ഓപ്ഷന്‍. ബാറ്ററിയുടെ മാനുഫാക്ചറിംഗ് ഡേറ്റും രേഖപ്പെടുത്തിയിട്ടുണ്ടാകും.

ALSO READ: ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന് ദാരുണാന്ത്യം

പ്രൈവസി സെക്യൂരിറ്റി ഫീച്ചേഴ്‌സിന്‍റെ കാര്യത്തിലും നിരവധി സംഭവങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഗാഡ്ജറ്റിലുള്ള പഴയ ആപ്പുകള്‍ നീക്കം ചെയ്യപ്പെടും. ഡാറ്റാ ഷെയറിംഗ് നോട്ടിഫിക്കേഷന്‍സ് മുന്‍പത്തേക്കാളും കൃത്യമായി ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനും, മാല്‍വെയര്‍ ഭീഷണികളില്‍ നിന്ന് ഒഴിവാകാന്‍ ബാക്ക് ഗ്രൗണ്ട് അഡ്ജസ്റ്റ്‌മെന്റസും കൊണ്ടുവന്നിട്ടുണ്ട്.

ALSO READ:  മഹാരാഷ്ട്രയില്‍ മരുന്നും ചികിത്സയും ലഭിക്കാതെ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News