അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്‌പത്തട്ടിപ്പ് കോൺഗ്രസ് ഭരണസമിതി അംഗങ്ങൾക്ക് 121 കോടി രൂപ പിഴ ചുമത്തി

Angamali urban Cooperative Bank

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്‌പത്തട്ടിപ്പ് കേസിൽ കോൺഗ്രസ് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി 121 കോടിയോളം രൂപ പിഴ ചുമത്തി സഹകരണവകുപ്പ്. സഹകരണചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിൻ്റെ പണം ദുർവിനിയോഗം ചെയ്‌തതുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ആവശ്യമായ രേഖകളില്ലാതെ വായ്‌പ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ കോടികളുടെ വായ്പാ തട്ടിപ്പുകണ്ടെത്തിയ സാഹചര്യത്തിലാണ് സഹകരണ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നത്. കോൺഗ്രസ് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി 121 കോടിയോളം രൂപ പിഴ ചുമത്തിയിരിക്കുകയാണ് സഹകരണവകുപ്പ്.

Also Read: കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു

ഡയറക്ടർബോർഡ് അംഗങ്ങളും ജീവനക്കാരും ചേർന്ന് പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്. ഇവർക്കെല്ലാം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. സംഘം പ്രസിഡൻ്റ് അന്തരിച്ച പി ടി പോൾ – 7.42 കോടി, ഭരണസമിതി അംഗങ്ങളായ പി വി പൗലോസ് -7.31, കെ ജി രാജപ്പൻനായർ- 7.35, ടി പി ജോർജ് -7.75, പി സി ടോമി -7.35 കോടി അങ്ങനെ ഓരോരുത്തരും അടയ്ക്കേണ്ട പിഴത്തുക എത്രയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി ഇതുവരെ അഞ്ചു ഡയറക്ടർബോർഡ് അംഗങ്ങളെയും രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. ക്രമക്കേട് നടത്തിയ മറ്റ് ജീവനക്കാർ സസ്പെൻഷനിലാണ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണസമിതി നേരത്തെ പിരിച്ചുവിട്ടിരുന്നു. ‌

Also Read: പുതുവത്സരത്തലേന്ന് കേരളം കുടിച്ചു തീര്‍ത്തത് 108 കോടിയുടെ മദ്യം

നിലവിൽ സംഘം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. 97 കോടിയോളം രൂപയുടെ വായ്‌പത്തട്ടിപ്പാണ് നടന്നത്. വസ്തുവിൻ്റെ ആധാരത്തിൻ്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേരുടെവരെ പേരിലും, മരിച്ചയാളുടെ പേരിലുമൊക്കെ വായ്പ നൽകിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News