അങ്കമാലിയിൽ കുടുംബം വെന്തുമരിച്ച സംഭവം; തീപിടിത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക്, വയറിങ്ങിലും പ്രശ്നം

അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ച സംഭവത്തിൽ പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. തീപിടുത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക് ആയതെന്ന് പ്രാഥമിക നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി.

Also read:പാട്ടിന്റെ വരിയോ പേരോ ഓർമയില്ലേ? എന്നാൽ ഈണം കൊണ്ട് കണ്ടെത്താം, പുതിയ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്

ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും. ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശരീരത്തിൽ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബോധരഹിതരായതുകൊണ്ടാവാം രക്ഷപ്പെടാൻ സാധിക്കാതിരുന്നതെന്നുമാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News