അങ്കമാലി ആശുപത്രിയിലെ ഷൂട്ടിംഗ്: മന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടി

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.

ALSO READ:മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്

അതേസമയം അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിശദീകരണവുമായി അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ഷൂട്ടിംഗിന് അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണ്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് അനുമതി നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് നിര്‍ദേശിച്ചിരുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഡി എം ഒക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ പറഞ്ഞു.

ALSO READ:മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News