അങ്കമാലി കൂട്ടക്കൊല: പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. ശിക്ഷയിന്‍മേലുള്ള വാദം ഈ മാസം 29ന് നടക്കും.

സഹോദരന്‍ ശിവന്‍, ഇയാളുടെ ഭാര്യ വല്‍സല , മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. കുടുംബവഴക്കിനെ തുടർന്നാണ്​ ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്.

Also Read : ‘വോട്ട് പിടിക്കുന്നതിന്റെ തിരക്കിൽ ഭൂമി അളന്നില്ല’: റവന്യൂ – വിജിലൻസ് റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ

ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാൾ  വെട്ടിയിരുന്നു. കൊലപതാകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട്​ പിടികൂടുകയായിരുന്നു. 2018 ഫെബ്രുവരി 12നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News