അങ്കമാലി- എരുമേലി- ശബരി റെയില്‍ പാതയോടുള്ള അവഗണന കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രമേയം. ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനപ്രദമായ പാതയാണ് ഇത്. ഇത് യാഥാര്‍ഥ്യമായാല്‍ തീര്‍ഥാടനം സുഗമമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
റെയില്‍വേയുടെ നിര്‍മാണ പട്ടികയില്‍ ഈ പാത ഉള്‍പ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു. സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രം അവഗണന തുടരുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Read Also: എന്‍എം വിജയന്റേയും മകന്റേയും ആത്മഹത്യ: പണമിടപാട് പരാതികള്‍ കെപിസിസി പുറത്തുവിടണമെന്ന് സിപിഐഎം
അതിനിടെ, സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍കുമാറിന്റെ ‘ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച അനില്‍കുമാറിന്റെ 16-ാമത് പുസ്തകമാണിത്. സി പി ഐ എം കോട്ടയം ജില്ലാ സമ്മേളന വേദിയില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എവി റസ്സലിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
Key words: angamaly- sabari railway lane, cpim kottayam conference
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here