നല്ല അങ്കമാലി സ്റ്റൈല്‍ പോര്‍ക്ക് ഫ്രൈ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

നല്ല അങ്കമാലി സ്റ്റൈല്‍ പോര്‍ക്ക് ഫ്രൈ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ പോര്‍ക്ക് ഫ്രൈ സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1

പോര്‍ക്ക് ഇറച്ചി – 1 കിലോ

മഞ്ഞള്‍പ്പൊടി കാല്‍ ടീ സ്പൂണ്‍

കുരുമുളകു പൊടി ഒരു ടീ സ്പൂണ്‍

കറിവേപ്പില

ചെറിയ ഉള്ളി 20 എണ്ണം ചതച്ചത്

ഇഞ്ചി ചതച്ചത് ഒരു വലിയ കഷ്ണം

വെളുത്തുള്ളി ചതച്ചത്

പച്ച മുളക് 4 എണ്ണം ചതച്ചത്

സവാള 1 നീളത്തില്‍ അരിഞ്ഞത്

ഉപ്പ്

കടുക്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 3 ടേബിള്‍ സ്പൂണ്‍

തേങ്ങാക്കൊത്ത് കാല്‍ കപ്പ്

സവാള – 2

2

ഉപ്പ്

മുളകുപൊടി ഒരു ടീസ്പൂണ്‍

ഗരം മസാല ഒരു ടീ സ്പൂണ്‍

മല്ലിപ്പൊടി മൂന്ന് ടീസ്പൂണ്‍

കുരുമുളക് രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പന്നിയിറച്ചി അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ വയ്ക്കുക.

ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക.

ഇതിലേക്ക് കാല്‍ ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീ സ്പൂണ്‍ കുരുമുളകുപൊടി, കറിവേപ്പില, ചെറിയ ഉള്ളി 20 എണ്ണം ചതച്ചത്, ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ച മുളക് നാലെണ്ണം ചതച്ചത്, ഒരു സവാള നീളത്തില്‍ അരിഞ്ഞത് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മി 10 മിനിറ്റ് വയ്ക്കുക.

Also Read : ‘ഉള്ളി’യൊന്നും വേണ്ടന്നേ… ചപ്പാത്തിക്കൊരുക്കാം ഒരു വെറൈറ്റി കറി

ശേഷം ഇത് ഒരു പാനില്‍ അടച്ചു വച്ച് വെള്ളം ചേര്‍ക്കാതെ വേവിക്കുക.

പാനില്‍ കടുക് പൊട്ടിച്ച് 3 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാല്‍ കപ്പ് തേങ്ങാക്കൊത്ത്, രണ്ട് സവാള അരിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ചുവച്ച് നാല് മിനിറ്റ് വഴറ്റുക.

ഇതിലേക്ക് ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീ സ്പൂണ്‍ ഗരം മസാല, മൂന്ന് ടീസ്പൂണ്‍ മല്ലിപ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പന്നിയിറച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News