2024ലെ അങ്കണം ഷംസുദ്ദീന്‍ സ്മൃതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.2021,’22,’23 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവല്‍, ചെറുകഥ, കവിത വിഭാഗങ്ങളില്‍പ്പെട്ട ഈ രണ്ടു കൃതികള്‍ക്കാണ് അങ്കണം ഷംസുദ്ദീന്‍ അവാര്‍ഡ് നല്‍കുന്നത്. പതിനായിരംരൂപയുംശില്പവും അടങ്ങുന്ന പുരസ്കാരം ഒരോ കൃതിക്കും നല്‍കുന്നു. നോവലിന് കവിയും സഞ്ചാരസാഹിത്യകാരനുമായ വി.ജിതമ്പിയുടെ ‘ഇദംപാരമിതം’ നോവലിസ്റ്റും ചെറുകഥാകൃത്തും ആയ ജിസ ജോസിന്റെ ‘ആനന്ദഭാരം’എനീകൃതികളാണ് അവാർഡിന് അർഹമായത്.
ചെറുകഥാവിഭാഗത്തില്‍ പത്രപ്രവര്‍ത്തകനും സാഹിത്യഅക്കാദമി അംഗവുമായ എന്‍.രാജന്റെ ‘ഉദയആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്’ , നോവലിസ്റ്റും കഥാകാരനുമായഎന്‍.പി.ഹാഫീസ് മുഹമ്മദിന്റെ ‘ഫ്രൂട്ട് സലാഡ് ഫലൂദ ഐസ്കണ്ടി തുടങ്ങിയവ എന്നീകൃതികളാണ് അവാര്‍ഡ്നേടിയത്.
കവിതാ വിഭാഗത്തില്‍ കവിയുംബാലസാഹിത്യകാരനും ആത്മകഥാസാഹിത്യകാരനുമായ മാധവന്‍ പുറച്ചേരിയുടെ ‘ഉച്ചിര’ മാധ്യമപ്രവര്‍ത്തകനും അവതാരകനുമായബാബു വെളപ്പായയുടെ ‘ഓര്‍ക്കാതെങ്ങനെ’ എന്നീ കാവ്യസമാഹാരങ്ങള്‍ അവാര്‍ഡ് നേടി. ഈ വര്‍ഷത്തെ അങ്കണം ഷംസുദ്ദീന്‍ സാഹിതീ അവാര്‍ഡിന്നര്‍ഹനായത് നാടകാചാര്യന്‍ ശ്രീ.സിഎല്‍.ജോസാണ്. ഇരുപതിനായിരം രൂപയും ശില്പവുമാണ് പുരസ്കാരം.
ജൂലായ്19ന് സാഹിത്യഅക്കാദമിഹാളില്‍ വെച്ച്ചേരുന്ന ഷംസുദ്ദീന്‍ അനുസ്മരണചടങ്ങില്‍ പ്രസിദ്ധ എഴുത്തുകാരന്‍ കെ.വി.മോഹന്‍ കുമാര്‍ ഐ.എ.എസ്സ് അവാര്‍ഡ് ദാനം നടത്തുമെന്ന് അങ്കണംഷംസുദ്ദീന്‍ സ്മൃതിഭാരവാഹികള്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here