അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ മൂന്നാമത് തൂലികാശ്രീ പുരസ്കാരം കൈരളി ടിവി ന്യൂസ് ആൻ്റ് കറൻ്റ് അഫയേഴ്സ് ഡയറക്ടർ എന്‍പി ചന്ദ്രശേഖരന്

അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ മൂന്നാമത് തൂലികാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടിവി ന്യൂസ് ആൻ്റ് കറൻ്റ് അഫയേഴ്സ് ഡയറക്ടറുമായ എന്‍.പി ചന്ദ്രശേഖരന്‍ കവിതയിലും സൈനികോദ്യഗസ്ഥനായ രാജീവ് ജി ഇടവ കഥയിലും അവാര്‍ഡ്നേടി. അയ്യായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ബാലാമണി(ഗുരുവായൂര്‍), അജിതാ രാജന്‍(തൃശ്ശുര്‍), ശ്രീധരന്‍ നെട്ടാശ്ശേരി (ഏറ്റുമാനൂര്‍), അമര്‍നാഥ് പള്ളത്ത് (കോഴിക്കോട്), ജോസ് പാത്താമുട്ടം(കോട്ടയം), രാജു.എന്‍.വാഴൂര്‍ (കോട്ടയം) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. ജൂലായ് 19ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങിൽ കെ.വി മോഹന്‍ കുമാര്‍ ഐ.എ.എസ്സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Also Read; “കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയത് അപകടകരം; എൽഡിഎഫ് സ്വീകരിച്ച നടപടി ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ…”: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News