ഹൃദ്രോഗിയായ മൂന്ന് വയസുകാരനു നേരെ അങ്കണവാടി ആയയുടെ അതിക്രമം

പാറശാല ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിൽ ഹൃദ്രോഗിയായായ മൂന്നര വയസ്സുകാരന് നേരെ അങ്കണവാടി ആയയുടെ അതിക്രമം. കുട്ടിയെ അടിച്ചും നുള്ളിയും പരുക്കേൽപ്പിച്ചതിന്റെ പാടുകൾ കണ്ട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബുധനാഴ്ച വൈകുന്നേരം കുട്ടിയെ തിരികെ കൊണ്ട് പോകാനായി അങ്കണവാടിയിൽ എത്തിയ കുട്ടിയുടെ അമ്മ കാണുന്നത് കരഞ്ഞ് അവശനായ കുഞ്ഞിനെ ആയിരുന്നു. കുഞ്ഞിന്റെ അവശത കണ്ട് കാര്യം തിരക്കിയ അമ്മയോട് കുഞ്ഞ് കരയുന്നത് ജലദോഷം ഉള്ളത് കൊണ്ടാണ് എന്നായിരുന്നു ആയ സിന്ധുവിന്റെ മറുപടി.എന്നാൽ വീട്ടിലെത്തി കുട്ടിയുടെ വസ്ത്രം മാറുന്നതിനിടയിൽ ആണ് കാലുകളിൽ അടിയും നുള്ളും കൊണ്ടുണ്ടായ പാടുകൾ കാണുന്നത്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു.

കുട്ടി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുവർഷം മുൻപ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇപ്പോഴും തുടർ ചികിത്സകളും പരിശോധനകളും നടന്നു വരികയാണെന്നും രക്ഷിതാക്കൾ പറയുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പൊഴിയൂർ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആയ സിന്ധുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News