എജ്ജാതി തീ; വെറും 18 മിനിറ്റില്‍ ഹാട്രിക് ഗോളുമായി ഏഞ്ചല്‍ ഡി മരിയ, ഒപ്പം ബൈസിക്കിള്‍ കിക്കും

angel-di-maria-hattric-bicycle-kick-benfica

18 മിനിറ്റിനുള്ളില്‍ ഹാട്രിക്, കൂട്ടത്തില്‍ കരിയര്‍ ബെസ്റ്റ് ബൈസിക്കിള്‍ കിക്ക് ഗോളും. ലിഗ പോര്‍ച്ചുഗലിലെ മത്സരത്തില്‍ എസ്‌ട്രെല അമഡോറയ്ക്കെതിരായ മത്സരത്തില്‍ ബെന്‍ഫിക്കയ്ക്ക് ആയാണ് ഏഞ്ചല്‍ ഡി മരിയ ഹാട്രിക് നേടിയത്. മത്സരത്തില്‍ ഏകപക്ഷീയമായ ഏഴ് ഗോളിന് ബെന്‍ഫിക്ക ജയിച്ചു.

മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍, പെനാല്‍റ്റി ഏരിയയ്ക്കുള്ളില്‍ പന്ത് സ്വീകരിച്ചുള്ള ഉഗ്രന്‍ ഷോട്ടിലാണ് മരിയ ആദ്യ ഗോള്‍ നേടിയത്. മൂന്ന് മിനിറ്റിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം ഗോള്‍. പെനാല്‍റ്റി ഏരിയയ്ക്കുള്ളില്‍ ഡിഫന്‍ഡറുടെ മുകളിലൂടെ പന്ത് ഫ്ലിക്ക് ചെയ്യുകയും ബൈസിക്കിള്‍ കിക്കിലൂടെ സ്‌കോര്‍ ചെയ്യുകയുമായിരുന്നു.

Read Also: ഭൂലോക തോല്‍വി; വമ്പന്‍ പരാജയവുമായി വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റി, ആ റെക്കോര്‍ഡും പോയിക്കിട്ടി

13 മിനിറ്റിനുശേഷം തന്റെ മൂന്നാം ഗോള്‍ നേടി. പെനാല്‍റ്റി ഏരിയയ്ക്കുള്ളില്‍ പന്ത് സ്വീകരിക്കുകയും ഡിഫന്‍ഡറെ ഡ്രിബിള്‍ ചെയ്യുകയും വലതുകാലുകൊണ്ട് സ്‌കോര്‍ ചെയ്യുകയുമായിരുന്നു. ഹാട്രിക്കിന് പുറമെ ഒരു അസിസ്റ്റും അദ്ദേഹം ചെയ്തിട്ടുണ്ട്. 59-ാം മിനിറ്റിൽ തുർക്കിഷ് സ്‌ട്രൈക്കർ കരേം അക്‌തുർകോഗ്ലുവിനായിരുന്നു അസിസ്റ്റ് നൽകിയത്. 65-ാം മിനിറ്റിൽ മാനേജർ ബ്രൂണോ ലാഗെ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. 36-ാം വയസ്സിലും തീപ്പൊരി തന്നെയാണ് ഈ അർജന്റൈന്‍ താരമെന്ന് തെളിയിക്കുന്നതാണ് പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News