ദേഷ്യവും വൈരാഗ്യവുമൊക്കെ മനസില്‍ സൂക്ഷിക്കുന്നതിനെകാള്‍ അത് പറഞ്ഞു തീര്‍ക്കണം. കാരണം ദേഷ്യം ഉള്ളിലൊതുക്കുന്നത് അവതാളത്തിലാക്കുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഈ ശീലം ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ടെക്‌സാസ് സര്‍വകലാശാല ഗവേഷകന്‍ ആദം ഒറിയോര്‍ഡന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പറയുന്നത് ഇങ്ങനെയാണ്… ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിന് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും പ്രധാന ഘടകമാണെന്നാണ് പുതിയ കണ്ടെത്തല്‍.
ALSO READ: ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി 2024 മാറുമെന്ന് യുഎൻ ലോക കാലാവസ്ഥാ സംഘടന
ദേഷ്യം കടിച്ചമര്‍ത്തിയാല്‍ ഹൃദയാരോഗ്യം മോശമാകും. ഹൃദ്രോഗം മാത്രമല്ല പക്ഷാഘാതവും കോപവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കഠിനമായ ദേഷ്യത്തിന് പിന്നാലെ ഉണ്ടാകുന്ന സമ്മര്‍ദ പ്രതികരണങ്ങളാണ് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇനി മറുവശത്ത് സാധാരണയായി ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ അതല്ലെങ്കില്‍ ദേഷ്യം പരിമിതമായി നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്കും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കുറവാണെന്നും പഠനത്തില്‍ പറയുന്നു. ഇനി കോപം ഉയര്‍ന്ന രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയുന്നവരില്‍ ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാണെന്നും പഠനം പറയുന്നു.
ALSO READ: തെരഞ്ഞെടുപ്പിൽ ജാതീയമായി ഭിന്നിപ്പുണ്ടാക്കാനാണ് മാത്യു കുഴൽനാടന്റെ ശ്രമം; പി രാമഭദ്രൻ
ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here