പറഞ്ഞ സ്ഥലത്ത് സുഹൃത്ത് എത്താതിരുന്നാലോ ഇഷ്‌ടപ്പെടാത്ത കാര്യം സുഹൃത്ത് ചെയ്യുകയോ ഉണ്ടായാല്‍ ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, പൊതുയിടത്തില്‍ ദേഷ്യം പ്രകടിപ്പിക്കുകയോ അസഭ്യം പറയുകയോ ചെയ്‌താല്‍ നമ്മള്‍ പരിഹാസ്യരാവാന്‍ ഇടയുണ്ട്. ഇത് ഒഴിവാക്കാന്‍ ചില ടിപ്‌സുകളുണ്ട്. അവ നോക്കാം.
1. ദീര്‍ഘശ്വാസമെടുക്കുക
ദേഷ്യം വരുന്ന സമയം നന്നായി ദീര്‍ഘശ്വാസമെടുക്കാന്‍ ശ്രമിക്കുക. നാഡീവ്യവസ്ഥയെ ശാന്തമാക്കി, കോപം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
2. മാറി നില്‍ക്കാം, ദേഷ്യം തണുപ്പിക്കാം
ആരോടാണോ നമുക്ക് ദേഷ്യം തോന്നിയത് അവരുടെ അടുത്തുനിന്നും അല്‍പം മാറി നില്‍ക്കുന്നത് നല്ലതാണ്. ഇത് മാനസികാവസ്ഥയെ തണുപ്പിക്കാന്‍ സഹായിക്കും.
3. എണ്ണുന്നത് ഗുണം ചെയ്യും
കടുത്ത ദേഷ്യത്തേയും തണുപ്പിക്കാന്‍ നല്ലൊരു വഴിയുണ്ട്. സുഹൃത്തിനോട് സംസാരിക്കാതെ അയാളില്‍ നിന്നും അല്‍പം മാറിനിന്ന് പത്തില്‍ നിന്നും താഴേക്ക് എണ്ണുക. ഇങ്ങനെ കുറച്ചുനേരത്തേക്ക് എണ്ണുന്നത് ഗുണം ചെയ്യും.
4. ശീലങ്ങള്‍ നിലനിര്‍ത്തുക, മനസിനെ പാകപ്പെടുത്തുക
സ്ഥിരമായി ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക, ഇഷ്‌ടമുള്ള പാട്ടുകള്‍ കേൾക്കുക, വ്യായാമം ശീലമാക്കുക. ഈ രീതി തുടര്‍ന്നാല്‍ ഒരുപരിധിവരെ അനിയന്ത്രിതമായി വരുന്ന ദേഷ്യം ഒഴിവാക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here