പ്രവാചകനെ കുറിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്; കാശ്മീര്‍ സര്‍വകലാശാലകളില്‍ പ്രതിഷേധം

ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി(എന്‍ഐടി)ലെ വിദ്യാര്‍ത്ഥി സമൂഹമാധ്യമത്തില്‍ പ്രവാചകനെ കുറിച്ച് പങ്കുവച്ച പോസ്റ്റിനെ തുടര്‍ന്ന് പ്രതിഷേധം കനക്കുന്നു. കാശ്മീരിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥിയാണിത്. ഇതോടെ മറ്റ് കോളേജുകളിലേക്കും പ്രതിഷേധം പടര്‍ന്നിരിക്കുകയാണ്.

ALSO READ:  പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ കരയ്‌ക്കെത്തിച്ചു

സംഭവത്തെ തുടര്‍ന്ന് എന്‍ഐടി അടച്ചു. കോളേജ് പരിസരത്ത് പൊലീസിനെയും പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്. പുറത്തുനിന്നുള്ളവരെയോ വിദ്യാര്‍ത്ഥികളെയോ ജീവനക്കാരെയോ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ വിദ്യാര്‍ത്ഥിയെ സ്ഥാപനം സസ്‌പെന്റ് ചെയ്‌തെങ്കിലും പ്രതിഷേധകാരായ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ അറസ്റ്റ് ചെയ്യണമെന്നും കടുത്ത ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യപ്പെടുന്നത്.

ALSO READ: ഐഎസ്ആര്‍ഒയ്ക്ക് പല പദ്ധതികള്‍; പക്ഷേ മുഖ്യം ഈ പദ്ധതിയെന്ന് ചെയര്‍മാന്‍

അതേസമയം സമൂഹമാധ്യമത്തിലൂടെ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചതിനുള്‍പ്പെടെ ഐപിസി സെക്ഷന്‍ 153, 295 എന്നിവ ചുമത്തി പോസ്റ്റ് പങ്കുവച്ച വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News