അങ്കോളയിലെ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് അർജുനെ ഒരു മണിക്കൂറിൽ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ. തിരച്ചിലിനായുള്ള ഒരു മണിക്കൂർ നിർണായകമാണ്. അതേസമയം അർജുൻ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിനായി സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി.
അതേസമയം, തിരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം റഡാറില്‍ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും ആരംഭിക്കും.
അതേസമയം രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ആരോപിച്ചു. ഇനിയും ക്ഷമിക്കാൻ ആകില്ലെന്നും കർണാടകം സർക്കാർ ജീവന് ഒരു വിലയും നൽകില്ലെന്നും സഹോദരി ഭർത്താവ് പറഞ്ഞു.
ALSO READ: കനത്ത മഴ; കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here