അങ്കോള അപകടം; കർണാടക സർക്കാർ ജീവന് ഒരു വിലയും നൽകുന്നില്ല, രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിൽ: ആരോപണവുമായി അർജുന്റെ സഹോദരി ഭർത്താവ്

അങ്കോളയിൽ അപകടത്തിൽപെട്ട അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് അർജുന്റെ സഹോദരി ഭർത്താവ്. ഇനിയും ക്ഷമിക്കാൻ ആകില്ലെന്നും കർണാടക സർക്കാർ ജീവന് ഒരു വിലയും നൽകില്ലെന്നും സഹോദരി ഭർത്താവ് ജിതിൻ ആരോപിച്ചു.ഇവിടുത്തെ പൊലീസുകാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നും അധികാരികള്‍ ആരും ഇവിടെയില്ല എന്നും പൂര്‍ണ പരാജയമാണിവര്‍ എന്നുമാണ് ജിതിൻ പറഞ്ഞത്

ALSO READ: അങ്കോള അപകടം; രക്ഷാപ്രവർത്തനത്തിനായുള്ള അടുത്ത ഒരു മണിക്കൂർ നിർണായകം

അതേസമയം അർജുനെ ഒരു മണിക്കൂറിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിലിനായുള്ള ഒരു മണിക്കൂർ നിർണായകമാണ്. രക്ഷാപ്രവർത്തനത്തിനായി കരസേനയെത്തും. തിരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും ആരംഭിക്കും.

ALSO READ:ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്ഡേറ്റ്; പ്രവർത്തനരഹിതമായ വിൻഡോസിന്റെ കണക്കുകൾ പുറത്ത്‌വിട്ട് മൈക്രോസോഫ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News